കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമാണ് കിഫ്ബി ; മുഖ്യമന്ത്രി

കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ തകര്‍ക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്. സംസ്ഥാനവും കേന്ദ്രവും തമ്മില്‍ പാലിക്കേണ്ട മര്യാദകളുണ്ട്. അധികാരം ഉണ്ടെന്ന് വച്ച് എവിടെയും ചെന്ന് കയറലല്ല വേണ്ടത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വിപുലമായി. അതാണ് തെരഞ്ഞെടുപ്പ് പരിപാടികളിലെ ജനകൂട്ടം കാട്ടുന്നത്. ഇത് ചെറിയ അസ്വസ്ഥതയല്ല ചിലരില്‍ ഉണ്ടാക്കുന്നത്. എല്ലാ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇടത് മുന്നണി സര്‍ക്കാരിന് സാധിച്ചു.

ഇവിടെ ഒന്നും നടക്കില്ല എന്ന ശാപവാക്കിന് പകരം ഇവിടെ എല്ലാം നടക്കുമെന്ന പ്രതീക്ഷയുടെ വാക്കാണ് ഉണ്ടായത്. കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി രൂപികരിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വിപുലമായി.

എല്ലാവര്‍ക്കും മാറ്റത്തിന്റെ രുചിയറിയാന്‍ സാധിക്കുന്നു. കിഫ്ബിയിലൂടെ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍, കോണ്‍ഗ്രസിനും ബിജെപി ക്കും ഇതിനോട് അപ്രിയമാണ്. നാട്ടില്‍ വികസനം നടക്കരുത് എന്നതാണ് ഇവരുടെ ലക്ഷ്യം. അതിന്റെ ഫലമായാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം. ഒരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല കിഫ്ബി. നിയമസഭയുടെ ഉല്‍പന്നമാണ്. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടെണ്ടതില്ല. ഇതിനെ തകര്‍ക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്.

ഇത്തരത്തിലെ ഒരു പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപാമ്പ് കാട്ടി ഭയപ്പെടുത്താന്‍ വരേണ്ട. കേന്ദ്ര സര്‍ക്കാരിനും സമ്മതിക്കേണ്ടി വന്നു കിഫ്ബി ആര്‍ബിഐ അനുമതിയോടെയാണ് പ്രവര്‍ത്തിച്ചത് എന്ന്. ആരോപണങ്ങള്‍ ചീട്ടുക്കൊട്ടാരം പോലെ തകരുന്നതാണ് കാണാന്‍ സാധിച്ചത്.

ഇപ്പോള്‍ ബാക്കിയുള്ളവര്‍ ക്ഷീണിച്ചപ്പോള്‍ ആദായ നികുതി വകുപ്പ് എത്തി. അവര്‍ അറിയേണ്ട കാര്യങ്ങള്‍ ചോദിക്കാം. അതിന് കിഫ്ബി മറുപടിയും നല്‍കി. പിന്നെ എന്തിനാണ് ഈ ഓഫീസില്‍ പോയി അവര്‍ കയറിയത്. ഫെഡറല്‍ തത്വം പാലിക്കുന്നവരാണെങ്കില്‍ ഇങ്ങനെ ചെയ്യില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News