മുംബൈയിലെ കൊറോണ ആശുപത്രിയിൽ വൻ തീപിടുത്തം:ഒൻപതു പേർ മരിച്ചു

മുംബൈയിലെ കൊറോണ ആശുപത്രിയിൽ വൻ തീപിടുത്തം. അപകടത്തിൽ ഒൻപതു പേർ മരിച്ചു. ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 12.30 ഓടെ ആയിരുന്നു സംഭവം. തീപിടുത്തത്തെ തുടർന്ന് 70 ഓളം കൊറോണ രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി.

മാളിന്റെ ആദ്യത്തെ നിലയിലാണ് തീപിടിച്ചത്. തുടർന്ന് 23 ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഒൻപത് പേർ മരിച്ചതായി മുംബൈ ഫയർ ഡിപ്പാർട്ട്‌മെന്റിലെ ചീഫ് ഫയർ ഓഫീസർ അറിയിച്ചു. എന്നാൽ തീപിടിത്തിൽ ആരും മരിച്ചിട്ടില്ലെന്നും കൊറോണ ബാധിച്ച് മരിച്ചവരാണ് ഇവിടെ ഉണ്ടായിരുന്നതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മാളിൽ ആശുപത്രി പ്രവർത്തിക്കുന്നത് ആദ്യമായാണ് കാണുന്നത് എന്നാണ് മുംബൈ മേയർ കിഷോരി പഡ്‌നേക്കർ പറഞ്ഞത്. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here