ഇന്ത്യയുടെ വാക്‌സിനുവേണ്ടി രാജ്യങ്ങൾ

കൊറോണ വ്യാപനത്തിലെ ഏറ്റക്കുറച്ചിലുകൾ ആഗോളതലത്തിലേക്കുള്ള വാക്‌സിൻ വിതരണത്തെ ബാധിക്കില്ലെന്ന് ഇന്ത്യ. നിശ്ചയിച്ച പ്രകാരമുള്ള വാക്‌സിൻ വിതരണം മുടക്കമില്ലാതെ നടത്തുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഗോളതലത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ആവശ്യപ്പെടുന്നത് ഇന്ത്യൻ വാക്‌സിനാണ്. വാക്‌സിന് കമ്പനികളോട് ഉൽപ്പാദനം ഇരട്ടിയാക്കാനും പുറമേയ്ക്ക് നൽകേണ്ട വാക്‌സിൻ വിതരണത്തിൽ കുറവ് വരുത്തേണ്ടന്നുമാണ് തീരുമാനം.

രാജ്യത്തെ കൊറോണ വാക്‌സിൻ നൽകൽ വേഗത്തിലാക്കുകയാണ്. ഇന്ത്യയിലെ വാക്‌സിൻ വിതരണത്തിലും വിദേശത്തേക്ക് അയക്കുന്ന കാര്യത്തിലുമുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 6 കോടി ഡോസ് വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയച്ച് ഇന്ത്യ ആഗോളതലത്തിൽ രാജ്യങ്ങൾക്ക് വലിയ സഹായമാണ് നൽകുന്നത്. ബൊളീവിയ മുതൽ തെക്കൻ സുഡാൻ വരേയും വിദൂര ദേശമായ സോളമൻ ദ്വീപ് രാജ്യത്തേക്കും ഇന്ത്യൻ വാക്‌സിൻ എത്തിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News