ജനഹൃദയങ്ങള്‍ കീഴടക്കി കടയ്ക്കല്‍ ചന്ദ്രന്‍ ; മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണം

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം വണ്‍. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നു.

കൊവിഡ് പ്രതിസന്ധിക്കു ശേഷം തിയ്യേറ്ററിലെത്തുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് വണ്‍. മുഖ്യമന്ത്രിയായ ‘കടയ്ക്കല്‍ ചന്ദ്രന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. നേരത്തേ രാഷ്ട്രീയ നേതാവായും മന്ത്രിയായും മമ്മൂട്ടി സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷത്തില്‍ ആദ്യമാണ്.

ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, മുരളി ഗോപി, തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News