
ശ്രീനിവാസനെയും ഹരീഷ് കണാരനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പുതിയ ചിത്രം “കുരുത്തോല പെരുന്നാള്‍’ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ തിങ്കളാഴ്‌ച കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഓഫീസില്‍ വെച്ച് നടന്നു.
നിരവധി സ്റ്റേജ് ഷോകള്‍ ഒരുക്കിയ മിമിക്രി താരം കൂടിയായിരുന്ന ഡി കെ ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം. ജാസ്സി ഒരു ഗാനത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് സംവിധായകന്‍ പറഞ്ഞു.
ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ ആദ്യ ഭദ്രദീപം തെളിയിച്ചത്. ചടങ്ങില്‍ ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി,് സിജി വാസു മാന്നാനം, ഹരിനാരായണന്‍, ദിനേശ് പണിക്കര്‍ ,ഛായാഗ്രാഹകന്‍ സജിത് വിസ്ത, തുടങ്ങിയവരും പങ്കെടുത്തു.
ശ്രീനിവാസന്‍ ,നെല്‍സണ്‍, ജാസി ഗിഫ്റ്റ് ,ബിബിന്‍ ജോര്‍ജ്, ബിനു അടിമാലി, എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. മിലാ ഗ്രോസ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മടപ്പുര മൂവിസിന്റെ ബാനറില്‍ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ശ്രീനിവാസനും ഹരീഷ് കണാരനും പുറമെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here