കേരളത്തിൽ അടുത്തമാസം നടക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കേരളത്തിൽ അടുത്തമാസം നടക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കമ്മീഷൻ ഉത്തരവിനെതിരെ സിപിഐഎം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ. സിപിഐഎമ്മിൻ്റെ രാജ്യസഭയിലെ അംഗബലം കുറയ്ക്കാനാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത് ജനാധിപത്യത്തിൻറെ ഭാഗമാണെന്ന് സിപിഐ എം ആക്ടിങ് സെക്രട്ടറി വിജയരാഘവൻ പറഞ്ഞു.

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് കഴിഞ്ഞദിവസം കമ്മീഷൻ മരവിപ്പിച്ചത്. നടപടിക്രമങ്ങൾ ആരംഭിച്ചതിനുശേഷം ആയിരുന്നു നിയമമന്ത്രാലയത്തിന് ഇടപെടലിനെ തുടർന്ന് തെരഞ്ഞെടുപ്പ് മരവിപ്പിച്ച് കമ്മീഷൻ ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് സിപിഐഎം എംഎൽഎ , എസ് ശർമ ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷൻ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹർജി പരിഗണിച്ച കോടതി കമ്മീഷനോട് തിങ്കളാഴ്ച്ചക്കകം വിശദീകരണം നൽകാൻ നിർദ്ദേശിച്ചു. രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ഭരണഘടനാ ലംഘനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. സിപിഐഎമ്മിൻ്റെ രാജ്യസഭയിലെ അംഗബലം കുറയ്ക്കാനുള്ള ശ്രമം ആണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത് ജനാധിപത്യത്തിൻറെ ഭാഗമാണെന്ന് സിപിഐ എം ആക്ടിങ് സെക്രട്ടറി വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു. ഈമാസം 31നകം നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയാക്കി അടുത്തമാസം 12ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെട്ട് തെരഞ്ഞെടുപ്പ് മരവിപ്പിച്ചു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News