കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് കരുത്ത്: മുഖ്യമന്ത്രി

കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെ പോയെന്നും നേമത്തുകാര്‍ അനുഭവസ്തരാണെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് പഴയ ധാരണക്ക് ഇത്തവണയും ശ്രമം നടത്തുകയാണ്. നേമത്തുക്കാര്‍ ജാഗ്രത പാലിക്കണം. യുഡിഎഫ് സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളോടെപ്പം ചേര്‍ന്ന് നില്‍ക്കാന്‍ മനസുണ്ടാകണം. അതാണ് എല്‍ഡിഎഫ്. പെന്‍ഷന്‍കുടിശ്ശികയാക്കാന്‍ എല്‍ഡിഎഫിന് മനസില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരളം സൃഷ്ടിക്കണമെന്ന മുഖ്യമന്ത്രിപിണറായി വിജയന്റെ ആഹ്വനത്തെ ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുകയായിരുന്നു നേമത്തുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News