തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച് ഉദ്ധവ് താക്കറെ

മുംബൈയിലെ ഭാണ്ഡൂപിലെ ഡ്രീംസ് മാളിൽ ഇന്നലെ അർദ്ധ രാത്രിയോടെയുണ്ടായ തീപിടുത്തം 11 പേരുടെ മരണത്തിനിടയാക്കി. 

മാളിൽ ആശുപത്രി പ്രവർത്തിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നതെന്നാണ് മുൻ നഴ്‌സ്‌ കൂടിയായ മുംബൈ മേയർ കിഷോരി പഡ്‌നേക്കർ  പ്രതികരിച്ചത്. 

ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായി. തുടർന്നാണ്   വിശദീകരണവുമായെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ചത്.

മുംബൈ നഗരത്തിൽ  കോവിഡ് രൂക്ഷമായതിനെ തുടർന്നാണ് രോഗ പ്രതിരോധത്തിനായി  ആശുപത്രി അനുവദിച്ചതെന്നും  മാർച്ച് 31 ന് കാലാവധി അവസാനിക്കുകയായിരുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയിലെ കോവിഡ്  ആശുപത്രിയിൽ അർദ്ധരാത്രിക്ക് ശേഷമുണ്ടായ തീപിടുത്തത്തെ  തുടർന്ന് മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിച്ച മുഖ്യമന്ത്രി  താക്കറെ  മരണപ്പെട്ടവരുടെ പേരിൽ  5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും  അറിയിച്ചു.

ഷോപ്പിംഗ് മാളിന്റെ നാലാം നിലയിൽ സ്ഥിതിചെയ്യുന്ന  സൺ‌റൈസ് ഹോസ്പിറ്റലിൽ നിന്ന് ഇതുവരെ പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

കോവിഡിന്  ചികിത്സയിലായിരുന്ന 70 ഓളം രോഗികളെയാണ്  സമീപത്തെ ആശുപതികളിലേക്കും സുരക്ഷിത സ്ഥലങ്ങളിലേക്കും  മാറ്റിയത്.

അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ രക്ഷാ പ്രവർത്തനങ്ങൾ വലിയ ദുരന്തം ഒഴിവാക്കാനായി. എന്നിരുന്നാലും വെന്റിലേറ്ററിലുണ്ടായിരുന്ന ചിലരെ രക്ഷപ്പെടുത്താൻ കഴിയാതെ വന്നതാണ് മരണസംഖ്യ കൂട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News