ഇടുക്കി ജില്ലയിലെ യുവസംഗമം 
ആവേശക്കടലായി

ജില്ലയിലെ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എത്തിയതോടെ യുവസംഗമങ്ങൾ ആവേശക്കടലായി. വ്യാഴാഴ്‌ച ഇടുക്കി മണ്ഡലത്തിലെ മുരിക്കാശേരി, പീരുമേട്‌ മണ്ഡലത്തിൽ കുമളി, ഉടുമ്പൻചോല മണ്ഡലത്തിൽ നെടുങ്കണ്ടം എന്നിവിടങ്ങളിലായിരുന്നു ഇടതുപക്ഷ യുവജന സംഘടനയുടെ നേതൃത്വത്തിൽ യുവജനസംഗമം സംഘടിപ്പിച്ചത്‌. സംഗമങ്ങൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്‌ഘാടനം ചെയ്‌തു.

മുരിക്കാശേരിയിൽ എൽഡിഎഫ്‌ സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ ചിത്രംപതിച്ച പ്ലക്കാർഡുമായി വിജയവിളംബരം ചെയ്‌ത്‌ ഡിവൈഎഫ്‌ഐ, എഐവൈഎഫ്‌, യൂത്ത്‌ഫ്രണ്ട്‌ തുടങ്ങിയ വിവിധ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത റാലി. യോഗത്തിൽ യൂത്ത്‌ഫ്രണ്ട്‌ എം മണ്ഡലം പ്രസിഡന്റ്‌ ജോമറ്റ്‌ ഇളംതുരുത്തി അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ്‌ കൃഷ്‌ണൻ, ഇടതുപക്ഷ യുവജന സംഘടന സംസ്ഥാന, ജില്ലാ നേതാക്കളായ സിറിയക്‌ ചാഴിക്കാടൻ, ഡിറ്റാജ്‌ ജോസഫ്‌, ഷിജോ തടത്തിൽ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, കെ എ അലി, എം കെ പ്രിയൻ, കെ ആർ സജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.

പീരുമേട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്റെ ചത്രംപതിച്ച പ്ലക്കാർഡുമായി ആയിരക്കണക്കിനാളുകൾ യുവജന റാലിയിൽ അണിനിരന്നു. കുമളി പഞ്ചായത്ത് പൊതുവേദിയിലേക്ക്‌ ഹാരമണിയിച്ച്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹിമിനെ സ്വീകരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം വി കെ ബാബുക്കുട്ടി അധ്യക്ഷനായി.

എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രിൻസ് മാത്യു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി പി സുമേഷ്, സെക്രട്ടറി രമേശ് കൃഷ്ണൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. വി എസ്‌ അഭിലാഷ്, ബി അനൂപ്, ആർ രാമരാജ്, എസ് സുധീഷ് എന്നിവർ സംസാരിച്ചു. അലീന സിംസൺ സ്വാഗതവും എസ് വിനോദ് നന്ദിയും പറഞ്ഞു.

ഉടുമ്പൻചോല മണ്ഡലത്തിന്റെ ആസ്ഥാനമായ നെടുങ്കണ്ടത്തേക്ക് ആയിരക്കണക്കിന്‌ യുവജനങ്ങൾ ഒഴുകിയെത്തി. ആവേശം അലയടിച്ചുയർന്ന അന്തരീക്ഷത്തിൽ മുദ്രാവാക്യങ്ങൾ ഇടിമുഴക്കമായി. എൽഡിഎഫ്‌ സ്ഥാനാർഥി എം എം മണിയുടെ ചിത്രങ്ങളുമായുള്ള റാലി നെടുങ്കണ്ടത്തെ ചുവപ്പണിയിച്ചു. ഉദ്‌ഘാടകനായ ഡിവൈഎഫ്ഐ‌ സംസ്ഥാന സെക്രട്ടറി എ എ റഹിമിനെ ഹാരമണിയിച്ച്‌ വേദിയിലേക്ക്‌ സ്വീകരിച്ചു.

യോഗത്തിൽ അജീഷ്‌ മുതുകുന്നേൽ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ്‌ കൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. എൽഡിവൈഎഫ്‌ നേതാക്കളായ പി പി സുമേഷ്‌, ആനന്ദ് ‌വിളയിൽ, പി എസ്‌ അനീഷ്, ജോമോൻ ജോസ്‌, പി എസ്‌ രജ്ഞിത്ത്‌, രാജ്‌‌, ആശിഷ്‌ വർഗീസ്‌, വിമൽകുമാർ എന്നിവർ സംസാരിച്ചു. സി വി ആനന്ദ്‌ സ്വാഗതവും സുമേഷ്‌ പള്ളിയാടി നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News