തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലം വാഗ്ദാനങ്ങളല്ലെന്നും അത് നടപ്പാക്കാനുള്ളതാണെന്നും തെളിയിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തീകരിച്ചിരുന്നു.
പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രകണ്ട് നടപ്പായെന്ന് ജനങ്ങള്‍ക്ക് മനസിലാവുന്ന തരത്തില്‍ ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കാനും പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
നാല് വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ഇതുവരെ എത്തി നിന്നത് 600ല്‍ 570 എണ്ണമാണ്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്ന് ഇതിലൂടെ ബോധ്യമാകും.
അതേസമയം ഈ തെരഞ്ഞെടുപ്പില്‍ വാഗ്ദാനത്തില്‍ നിലവിലുള്ള സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും എല്‍ഡിഎഫ് പറയുന്നുണ്ട്.
യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ 1600 രൂപയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അത് അടുത്ത അഞ്ച് വര്‍ഷത്തിനിടയ്ക്ക് 900 രൂപ വര്‍ധിപ്പിക്കുമെന്നാണ് പുതിയപ്രഖ്യാപനം.
2016ല്‍ ആയിരം രൂപ വാഗ്ദാനംചെയ്ത എല്‍ഡിഎഫ് അത് 1600 ആയി വര്‍ധിപ്പിച്ചിരുന്നു എന്നകാര്യംകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പെന്‍ഷന്‍ കിട്ടുമ്പോള്‍ കടംതരുന്നതിനെ കുറിച്ചാണ് വൈറലാകുന്ന കുറിപ്പില്‍ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ 2500 രൂപ തരുമെന്ന കാര്യം ഉറപ്പാണെന്നും അതില്‍ പറയുന്നുണ്ട്.
‘നാരായണന്‍ മാമാ’??
‘എന്താടാ???
‘മാമന് മാസം ഒരു 3500രൂപാ പെന്‍ഷന്‍ കിട്ടുംന്ന് വിചാരിക്കുക…’??
‘ഉം… വിചാരിച്ചു…’
‘അതീന്ന് മാമന്‍ എനിക്കൊരു 1500 രൂപ തര്വോ…’
‘അതിനെന്താ തരാല്ലോ…’
‘ഇനിയിപ്പോ 3500 അല്ല 3000 ആണ് കിട്ടുന്നത് എന്ന് സങ്കല്‍പ്പിക്കുക…’
‘സങ്കല്പിച്ചു…’
‘അപ്പോള്‍ എനിക്കൊരു, 1000 രൂപ തര്വോ…’
‘നീ എടുത്തോടാ…’??
‘താങ്ക്‌സ് മാമാ… ഇനി ഒരു 2500 ആണ് കിട്ടുന്നതെങ്കില്‍…’??
‘2500 കിട്ടുമ്പോള്‍ അഞ്ചിന്റെ പൈസ ഞാന്‍ തരില്ല…’
‘അതെന്താ മാമാ…’
‘??2500 എന്നത് കിട്ടും, ?ഉറപ്പാണ്… അതന്നെ…’??
Get real time update about this post categories directly on your device, subscribe now.