‘ധീരതയെയും മഹാത്മ്യത്തെയും നിര്‍വചിച്ച മനുഷ്യന്‍’: രാജമൗലിയുടെ ആര്‍.ആര്‍.ആറിലെ രാം ചരണിന്റെ ലുക്ക് പുറത്ത്

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ട ചിത്രമായ ആര്‍.ആര്‍.ആറിലെ രാം ചരണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ രാം ചരണ്‍ എത്തുന്നത്.

ധീരതയെയും മഹാത്മ്യത്തെയും നിര്‍വചിച്ച മനുഷ്യന്‍ എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ റോള്‍ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും രാം ചരണ്‍ പറഞ്ഞു.

നേരത്തെ ചിത്രത്തിലെ ആലിയ ഭട്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയാണ് എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേരിന്റെ പൂര്‍ണ്ണരൂപം.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.
Step 2: Place this code wherever you want the plugin to appear on your page.

Bravery, honour and integrity.
A man who defined it all!
It’s my privilege to take on the role of #AlluriSitaRamaraju 🔥

#RRR #RRRMovie

Posted by Ram Charan on Friday, 26 March 2021

കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യുമായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. പത്ത് ഭാഷകളിലിയാണ് ചിത്രം റിലീസിനെത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News