കലഞ്ഞൂരിനെ ചുവപ്പണിയിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന്‍്റെ സ്വീകരണ പര്യടനം

കലഞ്ഞൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെയും നാട്ടുകാരെയും ആവേശത്തിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന്‍്റെ സ്വീകരണ പര്യടനം. ഏനാദിമംഗലത്തെ സ്വീകരണ പര്യടനത്തിനിടയില്‍ മരുതിമൂട് പളളി സന്ദര്‍ശിച്ച ശേഷം വൈകുന്നേരത്തോടെയാണ് സ്ഥാനാര്‍ത്ഥി കലഞ്ഞൂര്‍ മേഖലയില്‍ എത്തിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റ് റ്റി.വി പുഷ്പവല്ലി ടീച്ചര്‍, മേഖലാ കമ്മിറ്റി സെക്രട്ടറി എസ് രാജേഷ്, മേഖല കമ്മിറ്റി പ്രസിഡന്‍്റ് റ്റി. തുളസീധരന്‍, എം.മനോജ് കുമാര്‍, സി കെ അശോകന്‍, എസ് രഘു, എ കെ നാസര്‍, കെ ജി രാമചന്ദ്രന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് എം പി മണിയമ്മ, സാധ രാജന്‍, എസ് രഘു, എ കെ നാസര്‍, കെ.ജി രാമചന്ദ്രന്‍ പിള്ള, സിബി ഐസക് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ മാലയണിയിച്ച്‌ സ്വീകരിച്ചു.
പറയംകോടെത്തിയ ജനീഷിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ബൈക്ക് റാലിയുടെ അകമ്ബടിയോടെ കലഞ്ഞൂര്‍ മേഖലയില്‍ എത്തിയപ്പോള്‍ അമ്മമാരും തൊഴിലാളികളും ഉള്‍പ്പെടെ നിരവധിയാളുകളായിരുന്നു അവിടെ കാത്തു നിന്നത്. വോട്ടഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥിയെ തലയില്‍ കൈ വെച്ച്‌ അനുഗ്രഹിച്ചാണ് പ്രായമായ അമ്മമാര്‍ യാത്രയാക്കിയത്.

വിവിധയിടങ്ങളില്‍ സ്വീകരണത്തിന് എത്തിയ സ്ഥാനാര്‍ത്ഥിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കുട്ടികളും യുവതി-യുവാക്കളും തിരക്കുകൂട്ടുകയായിരുന്നു. അവശതകള്‍ മറന്നു കൊണ്ട് പ്രായമായവര്‍ വരെയാണ് സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാനായി സ്വീകരണ വേദിയിലേക്ക് ഒഴുകിയെത്തിയത്. പ്രചരണ അകമ്ബടിയായി ചെങ്കൊടിയേന്തിയ യുവാക്കള്‍ ബൈക്കുകളില്‍ എത്തിയപ്പോള്‍ കലഞ്ഞൂര്‍ ചെങ്കടലായി മാറി.

കല്ലറയത്ത്, കൊട്ടന്തറ, ഇടിഞ്ഞകുഴി, പെരുന്താളൂര്‍, ഇടത്തറ വഴി കലഞ്ഞൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ വന്‍ ജനാവലിയാണ് അവിടെ കാത്തുനിന്നത്. ഗ്രാമീണ റോഡുകളില്‍ ആവേശം വിതറിയുള്ള പര്യടനയാത്ര കാണുവാന്‍ റോഡിന്‍്റെ ഇരുവശവും നിരവധിയാളുകളാണ് നിലയുറപ്പിച്ചത്.

തന്നെ കാണുവാന്‍ കാത്തുനിന്നവരോട് വിശേഷങ്ങള്‍ തിരക്കിയും വോട്ടഭ്യര്‍ത്ഥിച്ചുമാണ് സ്ഥാനാര്‍ത്ഥി അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചത്. മണക്കാട്ടുപുഴ, കുറ്റുമണ്‍, ചിറവയല്‍ പ്രദേശത്തെ സ്വീകരണം ഏറ്റുവാങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം കാഞ്ഞിരമുകളിലാണ് സമാപിച്ചത്. വിവിധയിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, കോന്നിയൂര്‍ പി.കെ, രജേഷ്‌ആക്ലേത്ത്, കെ.എസ് സുരേശന്‍, മങ്ങാട് സുരേന്ദ്രന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Dailyhunt

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News