
മഹാരാഷ്ട്രയിൽ ഏക ദിന കോവിഡ് കേസുകളിൽ വീണ്ടും വൻ വർദ്ധനവ്. സംസ്ഥാനത്ത് ഇന്ന് 36,902 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. 17,019 പേർക്ക് അസുഖം ഭേദമായി. 112 മരണങ്ങൾ കൂടി സംസ്ഥാനം രേഖപ്പെടുത്തി. നിലവിൽ 2,82,451 പേരാണ് ചികത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 26,37,735 ആയി ഉയർന്നു. 23,00,056 പേർ രോഗമുക്തി നേടി. മരണസംഖ്യ 53,907
അഞ്ച് ദിവസത്തിനുള്ളിൽ 1.3 ലക്ഷത്തിലധികം കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇന്നലെ 5,504 കേസുകൾ റിപ്പോർട്ട് ചെയ്‌ത മുംബൈ ഇന്ന് 5,513 പുതിയ കേസുകളും ഒമ്പത് മരണങ്ങളും രേഖപ്പെടുത്തി. മൊത്തം കേസുകളുടെ എണ്ണം 3,85,628 ആയി.
മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനം വലിയ തോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജില്ലാ കളക്ടർമാരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷം ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here