രണ്ടാം ഏകദിനം സ്വന്തമാക്കി ഇംഗ്ലണ്ട്

 ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം 43.3 ഓവറില്‍ മറികടക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റണ്‍സ് നേടിയത്.

ജോണി ബെയര്‍സ്റ്റോയുടെയും ബെന്‍ സ്റ്റോക്സിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്. ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി. 112 പന്തില്‍ നിന്ന് ഏഴ് സിക്സറും 11 ഫോറുമടക്കം 124 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്.

52 പന്തില്‍ നിന്ന് 99 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 10 സിക്സറാണ് സ്റ്റോക്സ് അടിച്ചുകൂട്ടിയത്. നാല് ഫോറും സ്റ്റോക്ക്സ് നേടി. ബെന്‍സ്റ്റ .52 പന്തില്‍ 55 റണ്‍സ് നേടി ഓപ്പണര്‍ ജേസണ്‍ റോയും ഇംഗ്ലണ്ടിനു വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി. ഡേവിഡ് മലന്‍ 16 റണ്‍സെടുത്ത് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി കെഎല്‍ രാഹുല്‍ സെഞ്ചുറി നേടി. നായകന്‍ വിരാട് കോഹ്ലിയും റിഷഭ് പന്തും അര്‍ദ്ധ സെഞ്ച്വറി നേടി. വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ റിഷഭ്, ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.

114 പന്തില്‍ നിന്ന് 108 റണ്‍സാണ് രാഹുല്‍ നേടിയത്. റിഷഭ് പന്ത് 40 പന്തില്‍ നിന്ന് 77 റണ്‍സ് നേടി. വിരാട് കോഹ്ലി 79 പന്തില്‍ നിന്ന 66 റണ്‍സ് നേടിയാണ് പുറത്തായത്.

ടീം ടോട്ടല്‍ ഒന്‍പതില്‍ എത്തിയപ്പോള്‍ ഇന്ത്യയ്‌ക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായിരുന്നു. 17 പന്തില്‍ നാല് റണ്‍സ് മാത്രമാണ് ധവാന്‍ നേടിയത്. രോഹിത് ശര്‍മ 25 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകുമ്ബോള്‍ ഇന്ത്യയുടെ സ്‌കോര്‍ 37 ആയിരുന്നു. പിന്നീട് കെഎല്‍ രാഹുല്‍-വിരാട് കോഹ്ലി കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്കോര്‍ 100 കടന്നത്.

രാഹുല്‍-റിഷഭ് പന്ത് കൂട്ടുകെട്ടില്‍ 40ാം ഓവറില്‍ 200 കടന്ന ടീം ഇന്ത്യക്ക് തുടര്‍ന്നുള്ള ഏഴ് ഓവറില്‍ സ്കോര്‍ 300 കടത്താന്‍ സാധിച്ചു. രാഹുല്‍ പുറത്തായതോടെ ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ 16 റണ്‍സില്‍ നിന്ന് 35 റണ്‍സ് നേടി.

മൂന്ന് മത്സരങ്ങളുള്ള പരമ്ബരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇതോടെ ഓരോ ജയം നേടി.

ഇംഗ്ലണ്ടിനു വേണ്ടി റീസ് ടോപ്ലെയും ടോം കറണും രണ്ടുവീതം വിക്കറ്റെടുത്തു. സാം കറണും ആദില്‍ റാഷിദും ഓരോ വിക്കറ്റെടുത്തു. ടോസ് നേടിയ ഇംഗ്ളണ്ട് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഒന്നാം ഏകദിനത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം റിഷഭ് പന്ത് അവസാന ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്ബരയിലെ രണ്ടാം മത്സരം പൂനെയിലാണ് പുരോഗമിക്കുന്നത്. ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം ആരംഭിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിച്ചിട്ടില്ല.

ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്‌ക്ക് ഏകദിന പരമ്ബര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്ബര ഇപ്പോള്‍ 1-0 എന്ന നിലയിലാണ്. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. നേരത്തെ ടെസ്റ്റ്, ടി 20 പരമ്ബരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഓയിന്‍ മോര്‍ഗന്‍ പരുക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ആദ്യ ഏകദിനത്തില്‍ കൈയ്‌ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് മോര്‍ഗന് അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്‌ടമാകുന്നത്. മോര്‍ഗന്റെ അഭാവത്തില്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.

ആദ്യ ഏകദിനത്തില്‍ ഷോല്‍ഡറില്‍ പരുക്കേറ്റ ശ്രേയസ് അയ്യര്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും കളിക്കില്ല. ശ്രേയസിന് ആറ് ആഴ്‌ചയോളം വിശ്രമം വേണ്ടിവരും. ഐപിഎല്ലിലെ ആദ്യ ചില മത്സരങ്ങളും ശ്രേയസ് അയ്യര്‍ക്ക് നഷ്‌ടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News