ആവേശത്തിരയിളക്കാന്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് കൊച്ചിയില്‍

എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശവും കരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എറണാകുളം ജില്ലയിലെത്തും. കൊച്ചി തൃപ്പൂണിത്തുറ , കുന്നത്തുനാട്, കോതമംഗലം, കളമശ്ശേരി എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.

രാവിലെ 10ന് തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിന് സമീപമാണ് ആദ്യ പൊതുയോഗം. വൈകിട്ട് കളമശ്ശേരി , മാളികംപീടികയിലെ മഹാസമ്മേളനത്തോടെ മുഖ്യമന്ത്രിയുടെ എറണാകുളം ജില്ലയിലെ പരിപാടികള്‍ സമാപിക്കും.

പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായി 9.30 ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here