തലസ്ഥാനത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ പര്യടനം

തലസ്ഥാന ജില്ലയെ ഇളക്കി മറിച്ച് ക്യാപ്റ്റന്‍ പിണറായിയുടെ പര്യടനം. നെയ്യാറ്റിന്‍ക്കരയിലും,നേമത്തും, കഴക്കൂട്ടത്തും മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കനത്ത ചൂടിലും, നിനച്ചിരിക്കാതെ പെയ്ത മഴയിലും ആവേശം ചോരാതെത്തിയ പതിനായിരങ്ങള്‍ എല്‍ഡിഎഫിന് വലിയ ആവേശമാണ് പ്രദാനം ചെയ്തത്.

ഇടത് രാഷ്ടീയത്തിന്റെ ധനുസേന്തി മുഖ്യമന്ത്രി പിണറായി വിജയന്റെ തേരോട്ടം തലസ്ഥാന ജില്ലലെത്തിയപ്പോള്‍ എല്‍ഡിഎഫിന് സമ്മാനിച്ചത് വര്‍ദ്ധിത വീര്യം. തലസ്ഥാനത്തെ മൂന്ന് പരിപാടികളിലും ക്യാപറ്റനെ കേള്‍ക്കാനെത്തിയത് പതിനായിരങ്ങളാണ്. നെയ്യാറ്റിന്‍കരയിലെ ആദ്യ കേന്ദ്രത്തില്‍ കനത്ത ചൂടിനെ വകവെയ്ക്കാതെ എത്തിയ ജനസഞ്ചയത്തെ ഉള്‍കൊളളാന്‍ കഴിയാതെ മൈതാനം വീര്‍പ്പ് മുട്ടി.

പിണറായി എത്തുന്നുവെന്ന അണൗണ്‍സ്‌മെന്റ് കേട്ടതോടെ ജനകൂട്ടത്തില്‍ ആരവവും മുദ്രവാക്യം വിളിയും ഉയര്‍ന്നു. സുരക്ഷ ഉദ്യോഗസ്ഥരും, പാര്‍ട്ടി നേതാക്കള്‍ക്കും ഏറെ പണിപെടേണ്ടി വന്നു പടനായകനെ വേദിയിലെത്തിക്കാന്‍. കിഫ്ബിയെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ചൂണ്ടികാട്ടിയായിരുന്നു പിണറായിയുടെ ആക്രമണം. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ജനം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

കഴക്കൂട്ടത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി എത്തിയപ്പോള്‍ ആകാശം കറുത്തിരുന്നു. പ്രസംഗം ആരംഭിച്ചതിന് പിന്നാലെ വിങ്ങിപൊട്ടിയ മഴ ആര്‍ത്തലച്ച് പെയ്തു. മഴ കനത്തപ്പോള്‍ പ്രസംഗം ഒന്ന് നിര്‍ത്തിയ പിണറായി പട്ടാളക്കാരുടെതിന് സമാനമായ ഒരു പച്ച തൊപ്പി തലയില്‍ അണിഞ്ഞ് പ്രസംഗം തുടര്‍ന്നു. മഴ വീണ്ടും കൂടിയപ്പോള്‍ പ്രസംഗം നിര്‍ത്തട്ടെ എന്ന് ജനക്കൂച്ചത്തോട് ചോദിച്ചപ്പോള്‍ വേണ്ടെന്ന് ഒരേ സ്വരത്തില്‍ മറുപടി.

മഴ നനയാതിരിക്കാന്‍ കസേരകള്‍ എടുത്തുയര്‍ത്തി സ്ത്രീകള്‍ അടക്കമുളളവര്‍ പിരിഞ്ഞ് പോവാതെ നിന്നു. ഒടുവില്‍ നിങ്ങളെ അധികം നിര്‍ത്തി മഴ കൊളളിക്കുന്നത് ശരിയെല്ലന്ന മറുപടിയോടെ അദ്ദേഹം നിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News