രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 36902 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിതീകരിച്ചു. പൂനെയില്‍ മാത്രം 24 മണിക്കൂറിനിടെ മൂവായിരത്തോളം കേസുകളാണ് സ്ഥിതീകരിച്ചത്.

പഞ്ചാബില്‍ 3000 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1971 പേര്‍ക്കും രോഗം സ്ഥിതീകരിച്ചു. മഹാരാഷ്ട്രയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ കര്‍ഫ്യൂ നിര്‍ബന്ധമാക്കും. രാത്രി 8 മണി മുതല്‍ രാവിലെ 7 വരെയായിരിക്കും കര്‍ഫ്യൂ.

മഹാരാഷ്ട്രയില്‍ മാത്രം 112 മരണങ്ങള്‍ ആണ് കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചത്. രാജ്യത്ത് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News