അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളില്‍ 30 മസീറ്റുകളിലേക്കും അസമില്‍ 47 സീറ്റുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വോട്ടിംഗ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് .

പ്രശ്‌നബാധിത ബൂത്തുകളില്‍ നേരത്തെ വോട്ടെടുപ്പ് അവസാനിക്കും. ബംഗാളിലെ ആദിവാസി മേഖലയായ പുരുലിയ, ബാങ്കുറ,ജാര്‍ഗ്രാം, പൂര്‍വ്വ മധനിപൂര്‍, പശ്ചിമ മദനിപൂര്‍ മേഖലകളിലാണ് വോട്ടെടുപ്പ്. നടക്കുന്ന 5 ജില്ലകളിലായി 10,788 ബൂത്തുകളാണുള്ളത്. 191 സ്തനാര്‍ത്ഥികള്‍ ജനവിധി തേടും.

അസമില്‍ 47 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ആദ്യ ഘട്ടത്തില്‍ 264 സ്ഥാനാര്‍ഥികളാണുള്ളത്. 12 ജില്ലകളിലെ 81 ലക്ഷത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനേ വാള്‍, സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രിപുന്‍ ബോറ എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News