തൃപ്പുണിത്തുറയുടെ ജനനായകന്‍ എം സ്വരാജിന് വികസന മാതൃകകള്‍ നല്‍കി ജനങ്ങളുടെ വരവേല്‍പ്പ്

നിറഞ്ഞ ജന പിന്‍തുണയുമായാണ് തൃപ്പുണിത്തുറയിലേയും ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചരപരിപാടികള്‍ കടന്നു പോകുന്നത്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് തൃപ്പൂണിത്തുറയുടെ മുഖഛായ മാറ്റിയ എംഎല്‍എ എം സ്വരാജിന് മണ്ഡലത്തില്‍ നടത്തിയ വികസന മാതൃകകള്‍ നല്‍കിയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്.

മാലകള്‍ അണിയിച്ചും പൂക്കള്‍ നല്‍കിയും സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാറുള്ളത് പതിവ് കാഴ്ച്ചയാണ്. എന്നാല്‍ തൃപ്പുണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് മാലകളല്ല എംഎല്‍എ നടത്തിയ വികസന മാതൃകകള്‍ നല്‍കിയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്.

എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് സമീപതെത്തിയപ്പൊഴായിരുന്നു പാലത്തിന്റെ മാതൃക നല്‍കി ജനങ്ങള്‍ സ്വരാജിനെ വരവേറ്റത്.
തൃപ്പൂണിത്തുറയിലെ മാത്രമല്ല കേരളത്തിന്റെ തന്നെ റോഡ് ഗതാഗതത്തിന് ഗതിവേഗം പകര്‍ന്ന പാലമാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം. നീണ്ട നാളത്തെ ആവശ്യമായിരുന്ന പാലം എം സ്വരാജ് എംഎല്‍എ ആയി എത്തിയതോടെയാണ് നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തികരിച്ച് നല്‍കിയത്.

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് തൂപ്പുണിത്തുറയിലെ ഇടതു മുന്നണിയുടെ പ്രചരണായുധം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here