ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ്

എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി
ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ് എത്തി. ചിഹ്നമായ ഫുട്‌ബോള്‍ തട്ടിക്കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയ്ക്ക് നടന്‍ തുടക്കമിട്ടു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ വാശിയേറിയ പോരാട്ടത്തിലാണ് എല്‍ഡിഎഫ്.

കൊച്ചിയുടെ ഹൃദയഭാഗം ഉള്‍പ്പെടുന്ന എറണാകുളം മണ്ഡലം ഇത്തവണ ചുവപ്പിക്കുമെന്ന വാശിയേറിയ പോരാട്ടത്തിലാണ് എല്‍ഡിഎഫ്. രണ്ടാംഘട്ട പ്രചരണവും പൂര്‍ത്തിയാക്കിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി ജോര്‍ജിന്റെ റോഡ് ഷോയ്ക്ക് തുടക്കമായി. ചിറ്റൂരില്‍ നിന്നാരംഭിച്ച റോഡ് ഷോ നടന്‍ ചെമ്പന്‍ വിനോദാണ് ഉദ്ഘാടനം ചെയ്തത്. ചിഹ്നമായ ഫുട്‌ബോള്‍ തട്ടിക്കൊണ്ടായിരുന്നു നടന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിയിച്ചത്.

തുറന്ന വാഹനത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയാണ് സ്ഥാനാര്‍ത്ഥി കടന്നുപോകുന്നത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷാജു ജോര്‍ജ്

കഴിഞ്ഞ ഉപതരെഞ്ഞെടുപ്പില്‍ തലനാരിഴയ്ക്ക് കടന്നുപോയ എറണാകുളത്ത് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് എക്‌സിറ്റ് പോളുകളും വിധിയെഴുതിയിട്ടുണ്ട്. 1987ലും 98ലും ഉണ്ടായ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News