അരിയും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് ;മുഖ്യമന്ത്രി

അരിയും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കാലത്ത് അരി കിട്ടിയാല്‍ ജനങ്ങള്‍ സ്വധീനക്കപ്പെടുമെന്നാണോ പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും അത് ജനങ്ങളെ താഴ്ത്തി കെട്ടലാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് സര്‍ക്കാരിനെ വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ സങ്കുചിത മനസ്സാണ്. പ്രതിപക്ഷ നേതാവ് പരാതി പിന്‍വലിക്കണം. ചെയ്തത് തെറ്റായിപ്പോയെന്ന് ജനങ്ങ0ളാട് തുറന്ന് പറയണം. മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ സാധനങ്ങളാണെന്ന കള്ള പ്രചാരണം നടക്കുന്നു. അരിയും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം എന്ത്? കോണ്‍ഗ്രസ് നേതാക്കള്‍ക്കും എംഎല്‍എ മാര്‍ക്കും നാലും അഞ്ചും വോട്ട്.പെരുമ്പാവൂര്‍ കൈപ്പമംഗലം കഴക്കൂട്ടംസ്ഥാനാര്‍ത്ഥികള്‍ക്കും കാണ്‍ഗ്രസ് നേതാക്കള്‍ക്കുംപല സ്ഥലത്തും വോട്ട്.

അഴിമതിയുടെ കാലം അവസാനിച്ചു.സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കും. വിജിലന്‍സ് കാര്യക്ഷമമാക്കുകയും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരവകാശ രേഖ പുറത്തിറക്കും.വകുപ്പുകളില്‍ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കും.ഇ ഗവേണന്‍സ്, ഇ ടെന്റര്‍ നടപ്പാക്കും.
പരാതികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കും.ഇതിനായി ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കും.

സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നടപടികള്‍ പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നുവെന്നും അവര്‍ ദുരാരോപണങ്ങള്‍ സ്ഥിരമായി ഉയര്‍ത്തുന്നുവെന്നും കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ ബി ജെ പി ക്ക് പ്രതിപക്ഷം വാതില്‍ തുറന്നിട്ട് കൊടുത്തുവെന്നും പിണറായി പറഞ്ഞു.
ഒടുവില്‍ ജനങ്ങളുടെ ഭക്ഷണവും പെന്‍ഷനും മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു.കിഫ്ബിയെ കൊല്ലാനുള്ള ആരാച്ചാര്‍ പണി പ്രതിപക്ഷം ഏറ്റെടുക്കുന്നു.എന്നാല്‍, യുഡിഎഫ് എംഎല്‍എമാര്‍ക്ക് കിഫ് ബി പണം വേണം. കിഫ് ബി പദ്ധതികള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷ എം എല്‍ എ മാര്‍ക്ക് മടിയില്ല.കിഫ് ബിയെ നവീകരിച്ച് വികസനത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു.

കേരളത്തെ തകര്‍ക്കണമെന്ന സംഘപരിവാറിന്റെ അതിമോഹത്തിന് വാദ്യം വായിക്കുകയാണ് പ്രതിപക്ഷം.
കിഫ്ബി ആദായ നികുതി റെയ്ഡിനെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവനയിറക്കി. മിന്നല്‍ പരിശോധനയും ചോദ്യം ചെയ്യലും എന്തിനായിരുന്നു.
വിവരങ്ങള്‍ ചോദിച്ചാല്‍ നല്‍കുമായിരുന്നല്ലോ.രാജ്യത്ത് ഫെഡറല്‍ സംവിധാനമാണെന്ന് ഓര്‍മ്മിക്കണം.സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ കടന്നു കയറാനുള്ള ശ്രമം നടക്കുന്നു.യു ഡി എഫിനും ആര്‍ എസ്എസിനും കിഫ്ബിയില്‍ ഒരേ വികാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ട വോട്ടിന് പിന്നില്‍ കോണ്‍ഗ്രസാണ്. അത് പരിശോധിക്കപ്പെടണം.പട്ടികയുടെ ഉത്തരവാദിത്വം കമ്മീഷനാണ്.
പ്രതിപക്ഷ നേതാവ് മുന്‍കൂര്‍ ജാമ്യം തേടുന്നു.ഫലം മുന്‍കൂട്ടി കണ്ടാണ് ഈ മുന്‍കൂര്‍ ജാമ്യം.ആഴക്കടല്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്.മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം എന്തിനാണ് പ്രതിപക്ഷ നേതാവിനെ അസ്വസ്ഥനാക്കുന്നത്. ചിലര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ കുറിച്ചാണ് അന്വേഷണം.കോണ്‍ഗ്രസ് – ബി ജെ പി കേരളാ തല സഖ്യമാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോടെ പുറത്ത് വരുന്നത്.
എല്‍ ഡി എഫിന് അനുകൂലമായ ജനവിധി ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News