രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30386 പേര്‍ രോഗമുക്തരായപ്പോള്‍ 291 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

60000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,19,08,190 ആയി. രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ചര കോടി കവിഞ്ഞു.

മഹാരാഷ്ട്രയില്‍ 36902 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു. പൂനെയില്‍ മാത്രം മൂവായിരത്തോളം ഏഴാംയിരത്തോളം കേസുകളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ കര്‍ഫ്യൂ നിര്‍ബന്ധമാക്കും. രാത്രി 8 മണി മുതല്‍ രാവിലെ 7 വരെയായിരിക്കും കര്‍ഫ്യൂ.

മഹാരാഷ്ട്രയില്‍ മാത്രം 112 മരണങ്ങള്‍ ആണ് കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചത്.രാജ്യത്ത് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News