മോദിയുടെ സന്ദര്‍ശനം: ധാക്കയില്‍ പ്രതിഷേധം ശക്തം; വെടിവയ്പ്പില്‍ നാലുമരണം; ഫെയ്‌സ്ബുക്കിന് വിലക്ക്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ധാക്കയില്‍ പ്രതിഷേധം ശക്തം പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

അക്രമത്തില്‍ ധാക്കാ പൊലീസ് 33 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷ മുന്‍നിര്‍ത്തി ധാക്കയില്‍ ഫെയ്‌സ്ബുക്കിന് വിലക്കേര്‍പ്പെടുത്തി.

സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി ധാക്കയിലെത്തിയത്.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തന്റെ ജീവിതത്തിലെ അവിസ്മരണീയ ഭാഗമാണെന്നും ബംഗ്ലാദേശ് സ്വാതന്ത്യത്തിനായി താന്‍ ജയിലില്‍ പോയിട്ടുണ്ടെന്നുമൊക്കയാണ് മോദി ധാക്കയില്‍ പ്രസംഗിച്ചത്.

” ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം എന്റെ യാത്രയിലെ ഒരു സുപ്രധാന നിമിഷമായിരുന്നു … ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇന്ത്യയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു … എന്റെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു ഞാന്‍ അന്ന്. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും എനിക്ക് അവസരം ലഭിച്ചു, ”അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here