ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്തു കയ്യടക്കുന്നതായി പരാതി

നിയമസഭാ തെതഞ്ഞെടുപ്പ് പുരോഗമിക്കവെ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്തു കയ്യടക്കുന്നതായി പരാതി. സല്‍ബോനി മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി സുശാന്ത ഘോഷിന് നേരെ അതിക്രമം ഉണ്ടായി.സിപിഐ എം സ്ഥാനാർഥി സുശാന്ത ഘോഷിന്റെ വാഹനവും അടിച്ചു തകർത്തു.

ആദ്യഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം തുടരുകയാണ്. തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്.  കിഴക്കൻ മിഡ്നാപുരിൽ വെടിവെപ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റു

ബംഗാള്‍ പുരുളിയയില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസ് കത്തിച്ചു. ഉദ്യോഗസ്ഥരെ എത്തിച്ച് മടങ്ങിയപ്പോഴായിരുന്നു ആക്രമം.
ബസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, സംസ്ഥാനത്ത് 15.75% പോളിംഗ് ഇതുവരെ രേഖപ്പെടുത്തി.
അസമില്‍ 10.21% പോളിംഗും ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News