പ്രതിപക്ഷ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനിശ്ചിതത്വത്തില്‍

വിഷു, ഈസ്റ്റര്‍, റംസാന്‍ അടക്കമുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു പെന്‍ഷന്‍ വിതരണവും അരി വിതരണവും വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ അനിശ്ചിതത്വത്തിലായി.

പ്രതിപക്ഷ നേതാവിന്റെ ഈ നടപടിയിലാണ് മുഖ്യമന്ത്രി കടുത്ത വിമര്‍ശനമുന്നയിച്ചത്. ചെന്നിത്തല പരാതി നല്‍കുന്നതിലേക്ക് പോകുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതി പിന്‍വലിക്കാന്‍ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു.

അതേസമയം, ഇരട്ട വോട്ട് വിഷയം സിപിഐഎമ്മിനെതിരാക്കാന്‍ നോക്കിയ പ്രതിപക്ഷത്തെ യുഡിഎഫ് നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ഇരട്ടവോട്ടുകള്‍ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പ്രതിക്കൂട്ടിലാക്കി. സിപിഐമ്മിനെതിരായ ആരോപണം തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News