അന്നം മുടക്കുന്ന യുഡിഎഫിനെതിരെ കഞ്ഞിവയ്പ്പ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

ക്ഷേമപെന്‍ഷനും വിഷു ഈസ്റ്റര്‍ കിറ്റ് വിതരണവും മുടക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ നീച ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിക്കെതിരെ സംസ്ഥാന വ്യാപകമായി യൂണിറ്റുകളില്‍ കഞ്ഞിവയ്പ്പ് പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിവൈഎഫ്‌ഐ തീരുമാനം.

തെരഞ്ഞെടുപ്പ് മറയാക്കി ജനങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികളാകെ തടയാനുള്ള പ്രതിപക്ഷ നേതാവിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഏപ്രില്‍ മെയ് മാസങ്ങളില്‍ 10 കിലോ ഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ക്ഷേമ പെന്‍ഷനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന അരിയുടെയും വിതരണം തടയണമെന്നും പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനെതിരെയാണ് യൂണിറ്റ് കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News