ഏപ്രിൽ രണ്ടിന് മഹാരാഷ്ട്ര ലോക്ക്ഡൗൺ തീരുമാനം; സച്ചിൻ തെണ്ടുൽക്കർ അടക്കം നിരവധി പ്രമുഖർ കൊവിഡ് പിടിയിൽ

മഹാരാഷ്ട്രയിൽ രോഗവ്യാപനം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതോടെ ഏറെ വെല്ലുവിളി ഉയർത്തുന്നത് ആശുപത്രികളിൽ കിടക്കകളുടെ അഭാവമാണ്. രോഗം പടർന്നു പിടിക്കുമ്പോഴും ജനങ്ങൾ രോഗത്തോട് കാണിക്കുന്ന നിസംഗതാ മനോഭാവം പ്രതിരോധ പ്രവർത്തനങ്ങളെയും വിപരീതമായി ബാധിക്കുന്നുവെന്നാണ് അധികൃതരുടെയും പരാതി.

ബോധവത്കരണത്തിന്റെ സമയമെല്ലാം കഴിഞ്ഞുവെന്നും ഇനി സ്വയം രക്ഷിക്കുവാൻ ജനങ്ങൾക്ക് കഴിയണമെന്നും ഒരു വർഷമായി തുടരുന്ന മഹാമാരിയെ നേരിടുവാൻ ഇനിയും കഴിഞ്ഞില്ലെങ്കിൽ അത് അവരുടെ വിധിയായി കണക്കാക്കേണ്ടി വരുമെന്നുമാണ് നഗരത്തിലെ ലീലാവതി ആശുപത്രിയിലെ പ്രമുഖ ഡോക്ടർ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച സന്ദേശം.

ഏപ്രിൽ രണ്ടിന് മഹാരാഷ്ട്ര ലോക്ക്ഡൗൺ തീരുമാനം

നാളെ (ഞായറാഴ്ച) മുതൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. രാത്രി 8 മുതൽ രാവിലെ 7 വരെ സംസ്ഥാനത്തൊട്ടാകെയുള്ള മാളുകൾ അടച്ചിരിക്കും. ലോക്ക് ഡൌൺ സംബന്ധിച്ച് ഏപ്രിൽ രണ്ടിന് തീരുമാനമെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് കോവിഡ് സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് ട്വിറ്ററിൽ വിവരം പങ്കു വച്ചത്. തനിക്ക് നേരിയ രോഗ ലക്ഷണങ്ങളുണ്ടെന്നും നിലവിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും സച്ചിൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ആദിത്യ താക്കറെ, നടൻ ആമിർ ഖാൻ തുടങ്ങി നിരവധി പ്രമുഖരും കോവിഡ് ബാധിച്ചു ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here