വാക് വിത്ത് സാനു; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ മലപ്പുറത്ത് ലീഗ് ആക്രമണം

മലപ്പുറത്ത് എല്‍ഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി വിപി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പരിപാടിക്ക് നേരെ മുസ്ലീം ലീഗ് ആക്രമണം. ആക്രമണത്തില്‍ വനിതകള്‍ അടക്കം നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ എന്‍ആര്‍സി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷയുടെ പ്രഖ്യാപനത്തിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടാണ് വാക് വിത്ത് സാനു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റവരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനു ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.

വിപി സാനുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്നലെ NRC-CAA വിരുദ്ധ സമരം കൂടിയായി മാറിയ ‘വാക് വിത്ത്‌ സാനു’ പദയാത്രക്ക് നേരെ മക്കരപ്പറമ്പിൽ വെച്ച് മുസ്ലിം ലീഗ് ഗുണ്ടകളുടെ ആക്രമണമുണ്ടായി.

ജാഥയിലെ അമ്പരപ്പിക്കുന്ന പങ്കാളിത്തവും വഴിലുടനീളം ലഭിച്ച സ്വീകരണങ്ങളും കണ്ട് വിറളിപിടിച്ച മുസ്ലിം ലീഗ് ഗുണ്ടകൾ ജാഥയ്ക്ക് നേരെ വാഹനമിടിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. നാലോളം പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.

CAA വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോൾ ലീഗിന് പൊള്ളുന്നതെന്തിനെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല ?
മതത്തിന്റെ പേരിൽ പൗരത്വം നിർണയിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയെന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാൾ വലുതാണെന്ന് എന്നാണ് ലീഗ് നേതൃത്വം മനസിലാക്കുക.

പരാജയഭീതി പൂണ്ടുള്ള മുസ്ലിം ലീഗ് ആക്രമണത്തെ ജനം തിരിച്ചറിയുന്നുണ്ട്. നിങ്ങളെ ഈ നാട് ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News