ജനവിരുദ്ധ നയങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി കൊടുക്കണം: തപന്‍സെന്‍

ജനവിരുദ്ധ കേന്ദ്രനയങ്ങൾക്ക് തിരിച്ചടി നൽകാൻ തെരഞ്ഞെടുപ്പിലൂടെ കഴിയണമെന്ന് സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ.

കോൺഗ്രസും ബിജെപി യും ഒരേനയം പിന്തുടരുമ്പോൾ രാജ്യത്തിന് മാതൃകയായ ബദൽ നയങ്ങൾ കേരളം നടപ്പാക്കുകയാണെന്നും തപൻസെൻ പറഞ്ഞു. തൊഴിലാളി റാലി കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തപൻസെൻ

ഇടതുപക്ഷ തൊഴിലാളികളുടേയും ജീവനക്കാരുടേയും ആഭിമുഖ്യത്തിലാണ് കോഴിക്കോട് ടൗൺഹാളിൽ മഹാറാലി നടന്നത്. എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നടന്ന റാലി സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ജീവിതം ദുരിതത്തിലാക്കിയ കേന്ദ്രസർക്കാറിന്റെ തെറ്റായ നയം തിരുത്തിക്കാൻ കേരളം വീണ്ടും എൽഡിഎഫിനെ അധികരത്തിലെത്തിക്കും. തെറ്റായ നയങ്ങളും കോവിഡും തീർത്ത പ്രതിസന്ധിയിൽ രാജ്യത്തിന്റെ വിവിധ തെരുവുകളിൽ മനുഷ്യർ മരിച്ചു വീഴുന്ന സാഹചര്യമുണ്ടായി.

എന്നാൽ ഇതിൽ നിന്ന്‌ വേറിട്ട ഒരേ ഒരിടം കേരളമാണെന്നും‌ തപൻസെൻ പറഞ്ഞു. കോൺഗ്രസും ബി ജെ പി യും ഒരേനയം പിന്തുടരുമ്പോൾ രാജ്യത്തിന് മാതൃകയായ ബദൽ നയങ്ങൾ കേരളം നടപ്പാക്കുകയാണെന്നും തപൻസെൻ അഭിപ്രായപ്പെട്ടു.

LDF സർക്കാർ എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുമ്പോൾ അതിനെ തടയുകയാണ് UDF ഉം ബി ജെ പിയും ചെയ്യുന്നത്. ഭക്ഷ്യക്കിറ്റ് മുടക്കുന്ന നിലപാടാണ് യുഡിഎഫ്‌ കേരളത്തിൽ സ്വീകരിച്ചത്‌. ഇതിന്‌ മറുപടി കേരളത്തിലെ ജനങ്ങൾ വോട്ടെടുപ്പിൽ നൽകുമെന്നും തപൻസെൻ പറഞ്ഞു. എളമരം കരീം എം പി, ജില്ലയിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ റാലിയിൽ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here