കൃഷ്ണകുമാറിന്റെ ‘ഗോമാതാവ്’ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഇലക്ഷന്‍ പ്രചാരണത്തിന് ഇടയില്‍ നടന്‍ കൃഷ്ണകുമാറിന്റെ  ഒരു അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ചാണകത്തെക്കുറിചഅച്ചുള്ള പ്രസ്താവനകള്‍ ഇതിന് മുന്പും കൃഷ്ണകുമാര്‍ എത്തിയിരുന്നു. ഇപ്പോള്‍ മകള്‍ അഹാന ഒരു ചാനലിന് നല്‍കിയ ആഭിമുഖ്യത്തില്‍ ആഹാനയുടെ വാക്കുകളും, അച്ഛന്‍ കൃഷ്ണകുമാറിന്റെ വാക്കുകളും വച്ച് രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

എന്റെ കാര്യം പറഞ്ഞാല്‍..
‘ഞാന്‍ ബീഫ് കഴിക്കില്ല, എന്റെ വീട്ടിലേക്ക് ബീഫ് കയറ്റത്ത് പോലും ഇല്ല’
നമ്മള്‍ ഒരു നാലു വയസുവരെ മാത്രമാണ് അമ്മയുടെ പാല്‍ കുടിക്കുന്നത് അതിന് ശേഷം കുടിക്കുന്നത് പശുവിന്റെ പാല്‍ ആണ് അതുകൊണ്ട് ആ പാല്‍ തരുന്ന പശു അമ്മയ്ക്ക് തുല്യമാണ് അതുകൊണ്ട് ആണ് അതിനെ ഗോമാതാവ് എന്ന് പറയുന്നത് അതുകൊണ്ട് അതിനേ ഉപദ്രവിക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല.എന്നായിരുനന്നു കൃഷ്ണകുമാറിന്റെ വാക്കുകള്‍,

എന്നാല്‍ കൃഷ്ണകുമാറിന്റെ ഈ പ്രസ്താവനയോട് ഒട്ടും യോജിക്കത്ത വാക്കുകള്‍ ആണ് മകള്‍ അഹാനയുടേത്.
അഹാന ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വീട്ടിലെ അമ്മ ഉണ്ടാക്കുന്ന ചോറും ബീഫ് ഉലര്‍ത്തിയതും ക്യാബേജ് തോരനും,കൂട്ടിയുള്ള കോമ്പിനേഷന്‍ ആണ് തന്റെ പ്രിയപ്പെട്ട ആഹാരം എന്നായിരുന്നു. ഇവിടെ പൊളിയുന്നത് കൃഷ്ണകുമാറിന്റെ വാദങ്ങളാണ്.

ഇതിന് മുന്‍പും ഇത്തരം രസകരമായ അഭിപ്രായങ്ങളും വിശേഷങ്ങളും കൃഷ്ണകുമാറിന്റെയും കുടുബത്തിന്റെയും ഭാഗത്തു നിന്നും ഉണ്ടായിട്ട് ഉണ്ട്. അതില്‍ ഈ അടുത്ത് കാലത്ത് പ്രിഥ്വിരാജിന്റെ സിനിമയില്‍ നിന്ന് അഹാനയെ ഒഴുവാക്കിയത് രാഷ്ട്രീയ കരങ്ങള്‍ കൊണ്ട് ആണെന്ന് ആയിരുന്നു, എന്നാല്‍ ഇക്കാര്യം പറഞ്ഞിട്ട് ഇല്ല എന്നും പറഞ്ഞു അഹാനയും രംഗത്ത് എത്തിയിരുന്നു. എന്തായാലും സോഷ്യല്‍ മിഡിയയ്ക്ക് ഒരാഴ്ചച്ച ആഘോഷിക്കാനുള്ള വക ഇപ്പോള്‍ കൃഷ്ണകുമാര്‍ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News