എല്ലാവരും നിങ്ങളെ പോലെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരല്ലെന്നോര്‍ക്കണം; ചെന്നിത്തലയ്‌ക്കെതിരെ എഎ റഹീം

സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനും വിഷു ഈസ്റ്റര്‍ കിറ്റിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കിറ്റ് വിതരണം തടഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എഎ റഹീം.

ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും ഒന്നേ പറയാനുള്ളു എല്ലാവരും നിങ്ങളെ പോലെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരല്ലെന്ന് ഓര്‍ക്കണമെന്നായിരുന്നു എഎ റഹീമിന്റെ പ്രതികരണം.

ചെന്നിത്തലയുടെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച് കഞ്ഞിവയ്പ്പ് സമരത്തില്‍ സംസാരിക്കുകയായിരുന്നു എഎ റഹീം.

യുഡിഎഫിനെയും പ്രതിപക്ഷ നേതാവിനെയും അന്നംമുടക്കുന്ന വ്യവഹാരികളായി പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷം നടത്തുന്നത് കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും എഎ റഹീം പറഞ്ഞു.

മുഖ്യമന്ത്രിയാകണമെന്നത് മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ചിന്ത അതുകൊണ്ടാണ് എന്തിനേയും വോട്ടിനോട് ഉപമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും അവസരത്തിനൊത്തുയരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയണമെന്നും എഎ റഹീം പറഞ്ഞു. പ്രതിപക്ഷത്തിന്റെ സാഡിസ്റ്റ് മനോഭാവം ജനം തിരിച്ചറിയുമെന്നും എഎ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News