പശ്ചാത്തല‌ ‌സംഗീത ശകലങ്ങള്‍ ചേർത്ത്‌ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക്‌ ആദരവുമായി എം3ഡിബി

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ നിരവധി ഗാനങ്ങളും ഈണങ്ങളും സൃഷ്ടിച്ച യശശ്ശരീരനായ സംഗീത സംവിധായകൻ ജോണ്‍സണ്‍ മാസ്റ്റര്‍ക്കുള്ള‌ ആദരമായി മലയാള സിനിമ, സംഗീത മേഖലകളുടെ സമഗ്ര വിവര ശേഖണമായ M3DB തയ്യാറാക്കിയ BGM Fiesta എന്ന പത്ത് മിനിറ്റ് വീഡിയോ നടന്‍ മോഹന്‍ലാല്‍ ലോഞ്ച് ചെയ്തു.

ജോണ്‍സണ്‍ മാസ്റ്ററുടെ മികച്ച പശ്ചാത്തല‌ ‌സംഗീത ശകലങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ ഈ വീഡിയോ ഗായകരായ കെ എസ്‌ ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാൽ, സംഗീത സംവിധായകരായ ഗോപി സുന്ദർ, ബിജിബാല്‍, രാഹുൽ രാജ്, സംവിധായകനായ ജിയോ ബേബി എന്നിവരും അവരവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മോഹന്‍ലാലിനൊപ്പം ലോഞ്ച് ചെയ്തു.

ജോണ്‍സണ്‍ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള‌ റിസനും സഹപ്രവർത്തകരും ചേര്‍ന്നാണ് ഈ സംഗീതാര്‍പ്പണം ഒരുക്കിയിട്ടുള്ളത്.‌ M3DB-ക്ക് വേണ്ടി ഇത് സംവിധാനം ചെയ്തിരിക്കുന്നത് പരസ്യ ചിത്ര സംവിധായകനായ കുമാർ നീലകണ്ഠനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News