കരിമാൻതോട്ടിലും, ളാഹയിലും, ചേക്കുളത്തും കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

ചേക്കുളത്തെ 11 കുടുബങ്ങൾകൂടി ഇനി സിപിഐഎമ്മിനൊപ്പം. പുതുതായി എത്തിയവരെ വീണാ ജോർജ് എംഎൽഎ രക്തഹാരം അണിയിച്ചു. കോൺഗ്രസിന്റെ സജീവ പ്രവർത്തകരും നേതാക്കന്മാരുമാണ് സിപിഐ എം പ്രവർത്തകരായി മാറിയത്. പാപപ്പെട്ടവർക്ക് ലഭിക്കുന്ന കിറ്റും, വീടും ഇല്ലാതാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിൽ തുടരാൻ കഴിയില്ലായെന്ന് അവർ പറയുന്നു. കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം കെ വിജയൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ബാബു കോയിക്കലേത്ത്, ബിജിലി പി ഈശോ, സരേഷ് സോമൻ എന്നിവർ സംസാരിച്ചു.

‌ളാഹ കോളനിയിൽ 
നിന്ന്‌ 9 കുടുബം

ചിറ്റാർ > പെരുനാട് ശബരിമല വാർഡിൽ ളാഹ കോളനിയിൽ കോൺഗ്രസിൽ നിന്നും ബിജെപി യിൽ നിന്നും നിരവധി കുടുബങ്ങൾ രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർടിയിൽ എത്തിയവരെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എസ് മോഹനൻ ഹാരാർപ്പണം നൽകി സ്വീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി മോഹനൻ അധ്യക്ഷനായി.സിഐടിയു ഏരിയ സെക്രട്ടറി അഡ്വ. വി ജി സുരേഷ്, ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ഗോപി, പി എം ഷാജി എന്നിവർ സംസാരിച്ചു.അള്ളുങ്കൽ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം 17 കുടുംബങ്ങൾ സിപിഐഎമ്മിലേക്ക് എത്തിയിരുന്നു.

കരിമാൻതോട്ടിലും 
ഗുരുനാഥൻമണ്ണിൽ നിന്നും

ചിറ്റാർ > കരിമാൻതോട്ടിൽ നിന്നും ഗുരുനാഥൻ മണ്ണിൽ നിന്നും ബിജെപി, കോൺഗ്രസ് രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് നിരവധി പേർ സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി യുടെ നെറികെട്ട വർഗീയ രാഷ്ടീയ പ്രവർത്തനത്തിൽ മനം മടുത്തുമാണ് കരിമാൻതോട്, പൂച്ചക്കുളം, തൂമ്പാക്കുളം മേഖലയിൽ നിന്നും ബിജെപി പഞ്ചായത്ത് സെക്രട്ടറി സുഗതൻ, യുവമോർച്ച മണ്ഡലം കമ്മിറ്റിയംഗം അഭിലാഷ്, ബിജെപി ബൂത്ത് സെക്രട്ടറി സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെ 15 ആളുകൾ രാജിവച്ചത്.കരിമാൻതോട് ജങ്‌ഷനിൽ ചേർന്ന സ്വീകരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ ജെ ജയിംസ് അധ്യക്ഷനായി.യോഗത്തിൽ സി എസ് ജയരാജ്, ഒ എസ് വിജയൻ, ടി എസ് പ്രഭ, എൻ ജെ ഷാജി എന്നിവർ സംസാരിച്ചു. ശുരുനാഥൻമണ്ണിൽ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും രാജിവച്ച് സി
പിഐ എം ൽ ചേർന്ന പുതിയ പ്രവർത്തകരെ സീതത്തോട് ലോക്കൽ സെക്രട്ടറി കെ കെ മോഹനൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. കെഎസ്കെടിയു എരിയ പ്രസിഡന്റ്‌ എസ് ജ്യോതിഷ്, ബ്രാഞ്ച് സെക്രട്ടറി റോയി, മുൻ വാർഡ് മെമ്പർ ലളിതമുരുപ്പേൽ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News