സ്റ്റാറാണ് പുനലൂർ താലൂക്കാശുപത്രി‌; വിശ്വസിക്കാനാകില്ല ഇന്നത്തെ മാറ്റം

രാജഗോപാൽ സാർ ഒന്നൂകൂടി നോക്കി ഉറപ്പിച്ചു, അതുതന്നെയോ ഇത്? അല്ല, പലവട്ടം വന്ന സ്ഥലമാണ്, ഇന്ന് ആകെ മാറിയിരിക്കുന്നു. മുൻ കൊല്ലം ഡിഎംഒ എസ്‌ ആർ രാജഗോപാലിന് മാത്രമല്ല, പുനലൂർ താലൂക്കാശുപത്രി‌ കാണുന്ന ആർക്കും വിശ്വസിക്കാനാകില്ല ഇന്നത്തെ മാറ്റം.

‘പറയാതിരിക്കാൻ വയ്യ, കാലത്തിനപ്പുറമുള്ള മാറ്റമാണ്‌ പുനലൂർ താലൂക്കാശുപത്രി കൈവരിച്ചത്‌. കേരളത്തിന്റെ ആശുപത്രിവികസന മാതൃക ഇവിടെ നിന്നാണ്‌ തുടങ്ങേണ്ടത്‌. ഇതു‌ സാധാരണ വികസനമല്ല. ഡിഎംഒ എന്ന നിലയിൽ മുമ്പ് ഇവിടെ‌ പലവട്ടം വന്നുപോയിട്ടുണ്ട്. സാധാരണ താലൂക്കാശുപത്രിയേക്കാൾ കഷ്‌ടമായിരുന്നു അന്നത്തെ അവസ്ഥ. അന്നുകണ്ട ആശുപത്രിയല്ല ഇന്നുള്ളത്‌. അടിമുടി മാറിയിരിക്കുന്നു. ഇതു‌ ജനപങ്കാളിത്തത്തിന്റെ വിജയംകൂടിയാണ്‌’–- ഡോ. എസ്‌ ആർ രാജഗോപാലിന്റെ വാക്കുകളിൽ അത്ഭുതവും അഭിനന്ദനവും നിറഞ്ഞു.

തുടരട്ടെ വിഷൻ, 
തുടരട്ടെ സർക്കാർ

പുനലൂരിൽ മാത്രമല്ല, കേരളത്തിലാകെ ആരോഗ്യമേഖല വലിയ മാറ്റത്തിലാണെന്ന്‌ എൻഎസ്‌എസ്‌ കൊല്ലം താലൂക്ക്‌ യൂണിയൻ മുൻ പ്രസിഡന്റും ഡയറക്‌ടർ ബോർഡ്‌ അംഗവും കൂടിയായിരുന്ന എസ്‌ ആർ രാജഗോപാൽ പറയുന്നു. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിക്കും സർക്കാരിനും കൃത്യമായ വിഷൻ ഉണ്ട്‌. ആരോഗ്യവകുപ്പ്‌ സംവിധാനത്തെയാകെ കൂട്ടിയോജിപ്പിക്കാനും ജനങ്ങളുടെ സഹകരണം ഉറപ്പാക്കാനും മന്ത്രി കെ കെ ശൈലജയ്‌ക്കും‌ എൽഡിഎഫ്‌ സർക്കാരിനും കഴിഞ്ഞു. അഞ്ചു‌കൊല്ലം കൂടി ഈ സർക്കാർ ഭരിച്ചാൽ പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റം വലിയ രീതിയിൽ ഉണ്ടാകും – ഡോ.- എസ്‌ ആർ രാജഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News