സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സച്ചിന്‍ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചിരുന്നതെന്നും മറ്റ് ശാരീരിക വിഷമതകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്ക് സഹായം നല്‍കിയ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സച്ചിന്‍ നന്ദി അറിയിക്കുകയും ചെയ്തു.

pic.twitter.com/dOlq7KkM3G

— Sachin Tendulkar (@sachin_rt) March 27, 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News