പിണറായി വിജയനെ ഇഷ്ടമാണ് തുടർഭരണം ഉണ്ടാകും ; രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞു സണ്ണി വെയ്ൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് സിനിമ താരം സണ്ണിവെയ്ന്‍. സുഹൃത്തുക്കളായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിട്ടുണ്ടെന്നും പ്രചരണത്തിന് രംഗത്തുണ്ടാകുമെന്നും നടൻ അറിയിച്ചു. രാഷ്ട്രീയ നിലപാട് പറയുന്നതുകൊണ്ട് സിനി മയിൽ അവസരം നഷ്ടപ്പെടുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സണ്ണി വെയിൻ പറഞ്ഞു.

കോവിഡിന്‍റെ സമയത്ത് ഈ സര്‍ക്കാര്‍ പകര്‍ന്ന പിന്തുണയായിരിക്കാം തന്നെ കൊണ്ട് ഈ അഭിപ്രായം പറയിപ്പിക്കുന്നത്. ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ കോവിഡിന്‍റെ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് താന്‍ പറയുന്നതെന്നുമായിരുന്നു സണ്ണി വെയ്ന്‍റെ പ്രതികരണം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സണ്ണിവെയ്ന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകും. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. വളച്ചൊടിക്കരുത്. എന്തും തുറന്നുപറയുന്ന പിണറായി വിജയന്‍റെ നിലപാടുകള്‍ ഇഷ്ടമാണെന്നും അത് ഉന്മേഷവും പ്രചോദനവും നല്‍കുന്നതാണെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.

അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രമാണ് റിലീസിന് കാത്തിരിക്കുന്ന സണ്ണി വെയ്ന്‍ ചിത്രം. ഏപ്രില്‍ ഒന്നിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത്, ലക്ഷ്യ എന്റര്‍ട്ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News