വോട്ടിംഗ് ഒരു കരാറല്ല, നിങ്ങള്‍ക്ക് തന്നിരിക്കുന്ന ഒരു കര്‍ത്തവ്യമാണ്; വണ്‍ അവകാശത്തെക്കുറിച്ചുള്ള സിനിമയെന്ന് ജീത്തു ജോസഫ്

മമ്മൂട്ടി ചിത്രം വണ്ണിനെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. വണ്‍ അവകാശങ്ങളെ കുറിച്ചും, അവകാശങ്ങള്‍ എന്തൊക്കെയെന്ന് ഓര്‍ക്കാനുമുള്ള സിനിമയാണ്. വോട്ടിങ്ങ് എന്നത് ഒരു കരാറല്ല മറിച്ച് കര്‍ത്തവ്യമാണെന്നും ജീത്തു ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘വോട്ടിങ്ങ് ഒരു കരാറല്ല. നിങ്ങള്‍ക്ക് തന്നിരിക്കുന്ന ഒരു കര്‍ത്തവ്യമാണ്. നിങ്ങള്‍ നിയോഗിച്ചവരാരെന്ന ഓര്‍ക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്. വണ്‍ അവകാശത്തെ കുറിച്ചും, അവ എന്തൊക്കെയെന്ന് ഓര്‍ക്കാനുമുള്ള സിനിമയാണ്’ അദ്ദേഹം വ്യക്തമാക്കി.
Step 2: Place this code wherever you want the plugin to appear on your page.

Voting isn’t an agreement. Its an assignment you give.
And you have the Right to Recall the ones you assigned.
#ONE – A…

Posted by Jeethu Joseph on Friday, 26 March 2021

ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് ടീമാണ്.

മധു, ബാലചന്ദ്ര മേനോന്‍, ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സിദ്ധിഖ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി.ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, സുധീര്‍ കരമന, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നിഷാന്ത് സാഗര്‍, അബു സലിം, ബിനു പപ്പു, വിവേക് ഗോപന്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

വൈദി സോമസുന്ദരം ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, എഡിറ്റര്‍-നിഷാദ്, ആര്‍ട്ട് ദിലീപ് നാഥ്, കോസ്റ്റ്യും-അക്ഷയ പ്രേംനാഥ്, ചീഫ് അസ്സോസിയേറ്റ്-സാജന്‍ ആര്‍ സാരദ, സൗണ്ട്-രംഗനാഥ് രവി, പി.ആര്‍.ഒ.-മഞ്ജു ഗോപിനാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here