അന്നു ആന്റണിയുടെ ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ 28-ന് ആരംഭിക്കുന്നു; ചിത്രീകരണം ദുബായില്‍

അന്നു ആന്റണി നായികയാവുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കുന്നു. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിക്കുന്ന ചിത്രം ജോമി കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷയാണ് മെയ്ഡ് ഇന്‍ ക്യാരവാന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 2016ല്‍ പുറത്തിറങ്ങിയ ആനന്ദം സിനിമയ്ക്ക് ശേഷം അന്നു ആന്റണി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് മെയ്ഡ് ഇന്‍ ക്യാരവിനിലൂടെ.

പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായില്‍ എത്തുന്ന ഷൂട്ടിംഗ് സംഘമാണ് മെയ്ഡ് ഇന്‍ ക്യാരവാന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് അന്നുവിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ആനന്ദം സിനിമയിലെ നായികമാരില്‍ ഒരാള്‍ ആയിരുന്നു അന്നു. ദേവിക എന്ന കഥാപാത്രമായാണ് അന്നു ചിത്രത്തില്‍ വേഷമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News