സിസിടിവിയില്‍ മുഖം പതിയാതിരിക്കാൻ‍ പുതിയ‍ അടവുമായിറങ്ങിയ കള്ളൻ വയനാട്ടിൽ പിടിയിൽ

സിസിടിവിയില്‍ മുഖം പതിയാതിരിക്കാൻ‍ പുതിയ‍ അടവുമായിറങ്ങിയ കള്ളൻ വയനാട്ടിൽ പിടിയിൽ. നാട്ടിലെങ്ങും മോഷണം നടത്തുന്ന കള്ളനെ തേടിയുള്ള മാസങ്ങളായുള്ള അന്വേഷണമാണ്‌ ഇതോടെ അവസാനിച്ചത്‌. കുടയും മുഖം മൂടിയുമണിഞ്ഞായിരുന്നു കള്ളന്റെ മോഷണത്തിനായുള്ള വരവ്‌.

ബത്തേരി പോലീസിനെ കുഴക്കിയ കള്ളനാണ്‌ ഒടുവിൽ പിടിയിലായത്‌. ഗ്ലൗവ്സും ഷൂവും ധരിച്ച് ‍ഷാളും ചുറ്റി മാസ്കുമിട്ടാണ്‌ ഈ കള്ളൻ വീടുകളിലും കടകളിലുമെല്ലാം എത്തിയത്‌. സിസിടിവി കണ്ടാല്‍ അപ്പോള്‍ കുട ചൂടും. മലപ്പുറം മക്കരപറമ്പ് കളാംതോട് അബ്ദുൽകരിം ആണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറത്തുവെച്ചാണ് കള്ളൻ വലയിലായത്‌. ഇയാളുടെ പേരിൽ ജില്ലയിൽ മാത്രം 12 കേസുകളുണ്ട്‌.

ഇയാളുടെ സഹായി അബ്ദുൾലത്തീഫിനെ പിടികൂടാനുണ്ട്. ആളില്ലാത്ത വീടുകളിൽ മോഷണം നടത്തി ബത്തേരി മേഖലയിൽ നിന്നുമാത്രം 30 ലക്ഷം രൂപയും, 73 പവനുമാണ് ഈ മോഷ്ടാക്കൾ കവർന്നത്. ബത്തേരി പഴുപ്പത്തൂരിൽ ക്വാട്ടേഴ്സ്‌ വാടകക്കെടുത്ത് താമസിച്ച് രാത്രികാലങ്ങളിൽ കാറിലെത്തിയാണ് മോഷണം നടത്തിയിരുന്നതെന്ന് ബത്തേരി പൊലിസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു.

മോഷണം തുടർക്കഥയായതോടെ പ്രത്യേക അന്വേഷണസംഘത്തിന് രൂപംനൽകിയാണ് പൊലീസ്‌ കേസ് അന്വേഷിച്ചിരുന്നത്. മോഷണങ്ങളുടെ തുടക്കം നാലുമാസം മുമ്പ് ബത്തേരിയിലായിരുന്നെങ്കിലും പിന്നീട് അമ്പലവയല്‍ മീനങ്ങാടി പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധികളിലേക്കും നീണ്ടു. നാലു മാസത്തിനിടെ എട്ടു പ്രധാന മോഷണങ്ങള്‍ കള്ളൻ നടത്തി. ഈ കള്ളനെ തപ്പിയുള്ള പോലീസ് അന്വേഷണത്തിനിടെ തുമ്പില്ലാത്ത 10 കേസുകളാണ്‌ തെളിഞ്ഞത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News