റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതയ്ക്ക് വിജയം

റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതക്ക് വിജയം. ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്രചെയ്യൈമെന്നാണ് വിധി. 5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ എം.ആർ.ജയഗീതക്ക് നീതി ലഭിച്ചത്.

2012 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ജയഗീതയെ ജാഫർ, പ്രവീൺ എന്നീ ടീടി ആർമാർ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. തന്നെ രക്ഷിക്കാനെത്തിയ ഭർത്താവിനെയും ഇവർ പീഡിപ്പിച്ചതോടെ ജയഗീത നിയമ നടപടിയുമായ് മുന്നോട്ട് പോയി. ജയഗീതയ്ക്കെതിരെ റെയിൽവേയും കേസെടുത്തു.

1250 രൂപയുടെ ഫസ്റ്റ് ക്ലാസ് സീസൺ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ടിക്കറ്റിന് റിസർവേഷൻ കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യാൻ കഴില്ലെന്ന് കാട്ടിയാണ് റെയിൽവേ കേസെടുത്തത്. 500 രൂപ പിഴയൊടുക്കാൻ റെയിൽവേ ആവശ്യപ്പെട്ടെങ്കിലും ജയഗീത തയ്യാറായില്ല. ഹൈക്കോടതിയെ സമീപിച്ചശേഷം കൊല്ലം സി ജെ എം കോടതിയിൽ കേസ് നൽകി.

അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിധി ജയഗീതയ്ക്കനുകൂലമായി. ഫസ്റ്റ് സീസൺ ടിക്കറ്റ് എടുക്കുന്നവർക്ക് റിസർവേഷൻ കമ്പാർട്ട്മെൻ്റിൽ യാത്ര നിഷേധിക്കുന്ന റെയിൽവേയുടെ നടപടി തെറ്റാണെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും സമൂഹത്തിനു വേണ്ടി നടത്തിയ നിയമ പോരാട്ടം ആണ് വിജയം കണ്ടിരിക്കുന്നത് എന്നും ജയഗീത പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News