ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ്‌ തുടർഭരണം ആഗ്രഹിക്കുന്നു: മന്ത്രി കെ കെ ശൈലജ

ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ്‌ നേതൃത്വത്തിൽ തുടർഭരണം ആഗ്രഹിക്കുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. മാങ്കാവ്‌ മൈതാനത്തിൽ എൽഡിഎഫ്‌ സൗത്ത്‌ മണ്ഡലം സ്ഥാനാർഥി അഹമ്മദ്‌ ദേവർകോവിലിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എൽഡിഎഫ്‌ ഭരണത്തിൽ വീട്‌, ആരോഗ്യം, ക്ഷേമപെൻഷനുകൾ തുടങ്ങി അടിസ്ഥാന സൗകര്യവും ജനജീവിതവും മെച്ചപ്പെടുത്താനായി. മൂന്നുലക്ഷം പേർക്ക്‌ ലൈഫിലൂടെ വീടൊരുക്കി. ഗുണഭോക്താക്കളായ ജനങ്ങളുടെ ആനന്ദാശ്രുക്കളാണ്‌ എൽഡിഎഫിനുള്ള സർട്ടിഫിക്കറ്റ്‌. അത് മതി, കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല. ഭരണത്തിലിരിക്കുമ്പോൾ 600 രൂപ പെൻഷൻ കൃത്യമായി കൊടുക്കാത്ത യുഡിഎഫ്‌ ഇപ്പോൾ മോഹവാഗ്‌ദാനം നൽകുന്നു‌.

വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ്‌ സർക്കാർ കിഫ്‌ബി സംവിധാനം കൊണ്ടുവന്നത്‌. 50,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തി മാതൃകാപരമായി മുന്നോട്ട്‌ പോകുന്ന കിഫ്‌ബിയെ തകർക്കാനാണ്‌ ഇപ്പോൾ ശ്രമം‌. മഹാമാരി കാലത്ത്‌ സൗജന്യ ചികിത്സ, ഭക്ഷ്യധാന്യ കിറ്റ്‌ തുടങ്ങിയ സഹായങ്ങളിലൂടെ ജനങ്ങളുടെ കൂടെ എൽഡിഎഫ് സർക്കാർ‌ നിന്നു. എന്നാലിപ്പോൾ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല റേഷൻപോലും മുടക്കി‌.‌ ഇതിനെല്ലാം ജനം വോട്ടിലൂടെ മറുപടി പറയുമെന്നും അവർ പറഞ്ഞു. സ്ഥാനാർഥി അഹമ്മദ്‌ ദേവർകോവിൽ സംസാരിച്ചു. കൗൺസിലർ എൻ സി മോയിൻകുട്ടി അധ്യക്ഷനായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here