ഇരട്ടവോട്ട് വിവാദം ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ കഥ പോലെയായി: കടകംപള്ളി സുരേന്ദ്രൻ

ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ കഥ പോലെയാണ് ഇരട്ട വോട്ട് വിവാദം എത്തി നില്‍ക്കുന്നത് എന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടത്ത് ഇരട്ട വോട്ടുകള്‍ കുറെയധികമുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അദ്ദേഹം ആരോപിച്ചത് പോലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അല്ല ഇരട്ട വോട്ടുകള്‍ക്ക് പിന്നിലെന്ന് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെളിയിച്ചു.

പ്രസ്തുത യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും, അദ്ദേഹത്തിന്റെ സന്തത സഹചാരികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരട്ട വോട്ടുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ദുരാരോപണങ്ങള്‍ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കടകംപള്ളി പറഞ്ഞു.

കേരളമാകെ ഇരട്ട വോട്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ്, ആ ഇരട്ട വോട്ടുകള്‍ ഉള്ളത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കുമാണെന്ന തെളിവുകള്‍ വന്നപ്പോള്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറയുകയാണ്. ഇരട്ട വോട്ടുകള്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ യുഡിഎഫ് നീക്കം നടത്തിയത് ഇടതു മുന്നണിയുടെ ജനപ്രീതി തിരിച്ചറിഞ്ഞാണ് എന്നും കടകംപള്ളി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here