പോരാട്ടമെന്നത് സ്വയം ശക്തി കണ്ടെത്തലാണ് എന്ന് ജയഗീത

റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതക്ക് വിജയം. ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്രചെയ്യൈമെന്നാണ് വിധി. 5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ എം.ആർ.ജയഗീതക്ക് നീതി ലഭിച്ചത്.റെയിൽവേ ജയയ്ക്കെതിരെ ഫയല്‍ ചെയ്ത കേസ്കൊല്ലം സി.ജെ.എം കോടതി വെറുതെ വിട്ടു.വിധിക്ക് ശേഷം പോരാട്ടമെന്നത് സ്വയം ശക്തി കണ്ടെത്തലാണ് എന്ന് ജയഗീത ഫെയ്സ് ബുക്കില്‍ കുറിച്ചു.ജയഗീതയുടെ ഫെയ്സ് ബുക്ക് പോസ്റ്റുന്‍റെ പൂര്‍ണ്ണരൂപം ചുവടെ

പ്രിയപ്പെട്ട സുഹൃത്തുക്കളെ…
എനിയ്ക്കെതിരെ റെയിൽവേ ഫയൽ ചെയ്ത കേസ് വെറുതെ വിട്ടു. തീവണ്ടിയാത്രക്കിടെ ടി.ടി.ഇ. മാർ അപമര്യാദയായി പെരുമാറിയെന്ന സംഭവത്തെത്തുടർന്ന് റെയിൽവെയ്ക്കെതിരെ ഞാൻ നൽകിയ കേസിനെ തുടർന്ന് റെയിൽവേ എനിയ്ക്കെതിരെ ഫയൽ ചെയ്ത കേസ് ബഹുമാനപ്പെട്ട കൊല്ലം സി.ജെ.എം കോടതി എന്നെ വെറുതെ വിട്ട് ഉത്തരവായി. 2012 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ അന്ന് പ്ലാനിങ് ബോർഡിൽ ജോലിചെയ്തു വന്നിരുന്ന ഞാൻ ജോലി കഴിഞ്ഞു കൊല്ലത്തേക്ക് വരവേ ടി. ടി.ഇ. മാർ അപമര്യാദയായി പെരുമാറിയെന്ന സംഭവം വാർത്തയായിരുന്നത് ഏവരും ഓർക്കുമല്ലോ…സൂപ്പർ ഫാസ്റ്റ് ഫസ്റ്റ്‌ ക്ലാസ് എ.സി കംപാർട്ട് മെൻ്റിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് ആരോപിച്ചു റെയിൽവെ എനിയ്ക്കെതിരെ കേസ് നൽകിയിരുന്നു..

സൂപ്പർ ഫാസ്റ്റ് ട്രെയിനിലേക്കുള്ള ഫസ്റ്റ് ക്ലാസ്സ്‌ സീസൺ ടിക്കറ്റുമായി ആണ് ഞാൻ യാത്ര ചെയ്തത് എന്നും സാധാരണ സീസൺ ടിക്കറ്റിന് 200രൂപ ആണെന്നിരിക്കെ, 1250 രൂപയുടെ സൂപ്പർ ഫാസ്റ്റ് ഫസ്റ്റ് ക്ലാസ് സീസൺ ടിക്കറ്റ് ആണ് ഞാൻ എടുത്തത് എന്നും റെയിൽവേ തന്നെ അനുവദിച്ചു തന്ന ടിക്കറ്റ് അംഗീകരിക്കാൻ കഴിയില്ലെന്ന വാദം നിലനിൽക്കുന്നതല്ല എന്നുമുള്ള വാദം ബഹുമാനപ്പെട്ട കോടതിമുൻപാകെ ബോധിപ്പിച്ചിരുന്നു. എനിക്ക് വേണ്ടി അഡ്വ. ഓച്ചിറ. എൻ. അനിൽകുമാർ ആണ് കോടതിയിൽ ഹാജരായത്.എന്റെ ആത്മമിത്രം R Siva Prasad നൊപ്പം സ്വന്തം സഹോദരനെപ്പോലെ എന്നുമുണ്ടായിരുന്ന അനിൽ ഇന്നും അതേ സഹോദര സ്നേഹത്തോടെ ഞങ്ങൾക്കൊപ്പം നിൽക്കുന്നു…8വർഷം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് എനിക്ക് നീതി ലഭിച്ചത്.ഇക്കാലമത്രയും നിങ്ങൾ ഓരോരുത്തരും നൽകിയ പിന്തുണയുടെ ശക്തിയിലാണ് ഞാൻ ഈ പോരാട്ടം തുടർന്നത്…

മാധ്യമങ്ങൾ, സംഘടന, സാംസ്‌കാരിക രംഗത്തുള്ളവർ, കലാരംഗത്തുള്ളവർ… അങ്ങനെ സമൂഹത്തിന്റെ നാനാ തുറയിലും ഉള്ള മനുഷ്യസ്നേഹികളായ നിങ്ങൾ ഓരോരുത്തരും അറിഞ്ഞും അറിയാതെയും നൽകിയ സ്നേഹവും പിന്തുണയും ഓരോ പ്രാവശ്യവും കോടതി വരാന്തയിൽ എനിക്ക് തളർന്നു വീഴാതെ നിൽക്കുവാൻ കരുത്തേകി… ആദ്യമാദ്യം എന്റെ പ്രിയപ്പെട്ടവനായ സഖാവ് ശിവപ്രസാദിന്റെ കൈപിടിച്ചും പിന്നീട് ആ സ്നേഹസാമ്രാജ്യത്തിന്റെ ഭൗതികവേർപാടിന് ശേഷം നിറഞ്ഞ ആത്മസാന്നിധ്യത്തിന്റെ പ്രകാശത്തിലും, വാക്ക് മുട്ടാതെ, കൈ വിറയ്ക്കാതെ,കണ്ണ് നിറഞ്ഞിട്ടും ഒഴുകി വീഴാതെ കാത്തു പിടിച്ച എന്റെ ജീവന്റെ പുഞ്ചിരികളായ മക്കളുടെ കൈപിടിച്ചും നിൽക്കാനായത് ധർമ്മം ജയിക്കും നീതി ലഭിക്കും എന്ന ഉറപ്പുള്ളതുകൊണ്ട് കൂടിയാണ്… ആ ഉറപ്പാണ് ഇനിയും പുലരേണ്ടത്… ആ ഉറപ്പാണ് പ്രതീക്ഷ… ആനന്ദം… ഒരുപാട് നന്ദി ഒപ്പം നിന്നവർക്ക്… ഒരുപാട് കടപ്പാട് ഒപ്പം നിൽക്കാതിരുന്നവർക്ക് കാരണം നിങ്ങളുണ്ടായത്കൊണ്ടാണല്ലോ പോരാട്ടമെന്നത് സ്വയം ശക്തി കണ്ടെത്തലാണ് എന്ന് ഞാൻ കൂടുതൽ വ്യക്തമായി മനസിലാക്കിയത് .
Step 2: Place this code wherever you want the plugin to appear on your page.

പ്രിയപ്പെട്ട സുഹൃത്തുക്കളെ…
എനിയ്ക്കെതിരെ റെയിൽവേ ഫയൽ ചെയ്ത കേസ് വെറുതെ വിട്ടു. തീവണ്ടിയാത്രക്കിടെ ടി.ടി.ഇ. മാർ…

Posted by M R Jaya Geetha on Saturday, 27 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here