ഐ ലീഗ്‌ ചാമ്പ്യന്മാരായി ഗോകുലം എഫ്‌.സി; കേരളത്തിൽ നിന്നുള്ള ടീം കിരീടം ചൂടുന്നത്‌ ആദ്യം

അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത് ട്രാവു എഫ്.സിയെ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ടീമിന്റെ ചരിത്ര വിജയം.

ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം ഐ ലീഗ് കിരീടം ചൂടുന്നത്.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി നാലുഗോളുകളടിച്ച് കരുത്തുകാണിച്ചാണ് ഗോകുലം ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.

ഈ നേട്ടത്തോടെ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി. നേരത്തേ ഡ്യൂറന്റ് കപ്പില്‍ ഗോകുലം കിരീടം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News