എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പി സി ജോർജ് എംഎൽഎയുടെ മകൻ; എൽഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

ഈരാറ്റുപേട്ട: ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യാടനത്തിന്റെ ഇടയിൽ പി സി ജോർജ് എംഎൽഎയുടെ മകൻ വാഹനം ഇടിച്ചു കയറ്റി. സംഭവത്തില്‍ എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

പൂഞ്ഞാർ പഞ്ചായത്തിലേ പര്യാടനത്തിന് ഇടയിലേക്കണ് അമിത വേഗതയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. നിർത്താത്തെ പോയ വാഹനത്തിന്റെ നമ്പർ പ്രവർത്തകർ ശ്രന്തിച്ചപ്പോഴാണ് ഷോൺ ജോർജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്.

ഇടിയുടെ അഘാദത്തിൽ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടിൽ, ഷിബു പി റ്റി പൊട്ടൻ പ്ലാക്കൽ എന്നിവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകനെ വാഹനം ഇടിച്ചു പി സി ജോർജിന്റെ മകൻ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഈരാറ്റുപേട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News