എൽ.ഡി.എഫ്. പ്രചാരണ ഗാനം പ്രകാശനം ചെയ്തു

ഇടതുപക്ഷ പ്രചാരണ നായകൻ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതവും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും ആവിഷ്കരിക്കുന്ന ഗാനം പ്രകാശനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് ഗാനം പുറത്തിറക്കിയത്.

അഡ്വ. അനിൽകുമാർ അമ്പലക്കരയുടെ ആശയത്തെ വരികളാക്കിയത്
വാസുദേവനാണ്. ഔസേപ്പൻ സംഗീതം പകർന്ന ഗാനത്തിന്റെ ആലാപനം രാഹുൽ ആർനാഥും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായ് അമ്പലക്കര ഗ്ലോബൽ ഫിലിംസ് നിർമിച്ച ഗാനത്തിന്റെ സംവിധാനം പരസ്യചിത്ര, ഡോക്യുമെന്ററി സംവിധായകനും മാധ്യമപ്രവർത്തകനുമായ സിറാജ് ഷായാണ്.
ഛായാഗ്രഹണം വിപിൻ ചന്ദ്രൻ.എഡിറ്റ്‌ പ്രദീപ് ശങ്കർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News