ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു

ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചു. 80 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. 30 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 30 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 1 ന് നടക്കും.

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ബംഗാളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്.30 മണ്ഡലങ്ങളിലേക്കായി നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 80 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അതേ സമയം ബംഗാളിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കിഴക്കൻ മിഡ്നാപുരിൽ വെടിവെപ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റിരുന്നു.

സൽബോനി മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർഥി സുശാന്ത ഘോഷിനവതിരെ അതിക്രമം ഉണ്ടായി. സുശാന്ത ഘോഷിന്റെ വാഹനം അക്രമികൾ അടിച്ചു തകർത്തു. നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ സഹോദരനു നേരെയും ആക്രമണമുണ്ടായി 8 ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 1നാണ് നടക്കുക.

രണ്ടാം ഘട്ട വോട്ടെടുപ്പിൽ 4 ജില്ലകളിലായി 30 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബാങ്കുര, പൂർവ മിദ്‌നാപ്പൂർ , പശ്ചിമ മിദ്‌നാപ്പൂർ, പർഗാനാസ് എന്നീ പ്രദേശനങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News