വോട്ടിങ്ങ് യന്ത്രത്തിൽ താമര ചിഹ്നത്തിൻ്റെ വലിപ്പം കൂടുതല്‍; പരാതി ശക്തം

വോട്ടിങ്ങ് യന്ത്രത്തിൽ താമര ചിഹ്നത്തിൻ്റെ വലിപ്പം കൂടുതലാണെന്ന പരാതി. ഇതേ തുടർന്ന് യു ഡി എഫും  എൽ ഡി എഫും ജില്ലാ കലക്ടർക്ക് പരാതി നൽകി.

പരാതി ഇലക്ഷൻ കമിഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിനാൽ പ്രശ്ന പരിഹാര നടപടി ഉണ്ടായേക്കും. കാസർകോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ കാസർകോട് മണ്ഡലത്തിൽ മാത്രമാണ് വോട്ടിങ്ങ് യന്ത്രത്തിൽ ചിഹ്നത്തിൻ്റെ വലിപ്പ പ്രശ്നം ഉണ്ടായത്.

ബി ജെ പി സ്ഥാനാർഥിയുടെ താമര ചിഹ്നത്തിന് മറ്റ് സ്ഥാനാർഥികളുടെ ചിഹ്നത്തേക്കൾ വലിപ്പമുള്ളതായി കണ്ടെത്തി. ഇതേ തുടർന്ന് എൽ ഡി എഫും ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകി.

തുടർന്ന് കലക്ടർ ഡോ.ഡി സജിത്ത് ബാബു നേരിട്ട് തന്നെ പരിശോധന നടത്തി. സ്കെയിൽ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ആരോപണം ശരിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജില്ലാ വരണാധികാരി പരാതി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറെ അറിയിച്ചിട്ടുണ്ട്.

പരാതിയിൽ തീർപ്പുണ്ടാകുന്നതുവരെ കാസർകോട് മണ്ഡലത്തിലെ  വോട്ടിങ്ങ് യന്ത്രങ്ങളുടെ ക്രമീകരണ നടപടികൾ താല്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

വൈകാതെ പ്രശ്ന പരിഹാര നടപടിയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇത്തരമൊരു വീഴ്ച കരുതിക്കൂട്ടി സംഭവിച്ചതാണോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here