അത്തരത്തില്‍ പറയാന്‍ വിശേഷ തലച്ചോറുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ… നമിച്ചണ്ണാ…. പരിഹാസവുമായി വി എസ് ശ്യാംലാല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ വി എസ് ശ്യാം ലാല്‍. അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലരെന്ന് അദ്ദേഹം പറയുന്നു.

ജനങ്ങള്‍ക്ക് ശീലമായത് മുടക്കുന്നതും പുതിയൊരു പദ്ധതിയില്‍ വഴിവിട്ട എന്തെങ്കിലുമുണ്ടോ എന്നു സംശയിക്കുന്നതും ഒരുപോലെയാണെന്നു പറയാന്‍ വിശേഷ തലച്ചോറുള്ളവര്‍ക്കു (ചെളിയോ ചാണകമോ ഉള്ളവര്‍) മാത്രമേ സാധിക്കൂ.

അതുവരെ ഇല്ലാതിരുന്ന ഒരു പദ്ധതി പുതിയതായി പ്രഖ്യാപിക്കുന്നത് വോട്ടു തട്ടാനാണെന്ന് സംശയിക്കുന്നതും വിശ്വസിക്കുന്നതും സ്വാഭാവികമാണെന്നും അദ്ദേഹം പരിഹസിച്ചു.

അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലര്‍. അരി വിതരണം തടയണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ രമേശ് ചെന്നിത്തല ചെയ്ത പോലെ തിരഞ്ഞെടുപ്പ് കമ്മീഷന് പിണറായി വിജയനോ ഇടതുപക്ഷമോ 2016ല്‍ പരാതി കൊടുത്തു എന്നു തെളിയിക്കാമോ?

2016ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വമേധയാ നടപടി സ്വീകരിച്ചതാണ്. അത് പുതിയ പദ്ധതി ആയിരുന്നു. ഇപ്പോഴുള്ളത് എത്രയോ മാസങ്ങളായി തുടരുന്ന പദ്ധതിയാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം ആണെങ്കില്‍ വര്‍ഷങ്ങളായി തുടരുന്നു എന്നും പറയാം.

സര്‍ക്കാര്‍ ക്രമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന് 2016ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പറയുമ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കിയിരിക്കണം എന്നാണോ? സ്വാഭാവികമായും കമ്മീഷന്റെ പക്ഷത്തു ചേര്‍ന്ന് സര്‍ക്കാരിനെ ആക്രമിക്കും.

അതുവരെ ഇല്ലാതിരുന്ന ഒരു പദ്ധതി പുതിയതായി പ്രഖ്യാപിക്കുന്നത് വോട്ടു തട്ടാനാണെന്ന് സംശയിക്കുന്നതും വിശ്വസിക്കുന്നതും സ്വാഭാവികം. അതിനെ ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാനുള്ള മനഃസ്ഥിതിയെ ഭീകരം എന്നു വിശേഷിപ്പിച്ചാല്‍ പോരാ.

ജനങ്ങള്‍ക്ക് ശീലമായത് മുടക്കുന്നതും പുതിയൊരു പദ്ധതിയില്‍ വഴിവിട്ട എന്തെങ്കിലുമുണ്ടോ എന്നു സംശയിക്കുന്നതും ഒരുപോലെയാണെന്നു പറയാന്‍ വിശേഷ തലച്ചോറുള്ളവര്‍ക്കു (ചെളിയോ ചാണകമോ ഉള്ളവര്‍) മാത്രമേ സാധിക്കൂ…
നമിച്ചണ്ണാ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here