ആരും പട്ടിണി കിടക്കാന്‍ പാടില്ല; വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

കേരളത്തില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ലെന്നും വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ കിടപ്പാടം അവകാശം എന്ന നിലയിലേക്ക് എത്തിക്കും.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്. ഒന്നും സര്‍ക്കാറിന്റെ നേട്ടമായി കണക്കാക്കുന്നില്ല. ജനങ്ങളുടെ വിജയമായാണ് കാണുന്നത്

കേരളത്തില്‍ ആന്റണി പ്രകടിപ്പിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവമാണ്. ആന്റണിയുടെ ഉപദേശത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സുകാരുടെ മുന്‍പില്‍ പോവാന്‍ പോലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പറ്റുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു പറഞ്ഞു.

ബിജെപിയുടെ പരസ്യ പിന്തുണ വാങ്ങുന്ന പ്രകടനങ്ങള്‍ ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയില്‍ നിന്ന് തുടക്കത്തില്‍ ഉണ്ടായി.

അതിന്റെ തുടര്‍ച്ചയായി ആണ് കെ എന്‍ എ ഖാദറിന്റെ പ്രതികരണം. ബിജെപി അനുകൂല നിലപാടാണ് ഇത്.

ഫെഡറല്‍ സംവിധാനത്തിനു നേരെ കേന്ദ്രം കടന്നു കയറുന്നുവെന്നും ഡല്‍ഹി സര്‍ക്കാറിനെതിരായ നിയമ ദേദഗതി കൊളോണിയല്‍ ശൈലിയുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന് എതിരായ കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News